ഭര്‍ത്താവും കുട്ടികളും വീട്ടിലുള്ള സമയം യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

ഭര്‍ത്താവും കുട്ടികളും വീട്ടിലുള്ള സമയം യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി. ഭര്‍ത്താവും മക്കളും വീട്ടില്‍ തന്നെ ഉള്ളപ്പോള്‍# ആയിരുന്നു യുവതി ഭര്‍തൃ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയത്. സംഭവവുമായി ഭര്‍ത്താവിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഡല്‍ഹിയിലെ ചാവ്‌ല ദുര്‍ഗ വിഹാര്‍ ഫേസ് 17ലാണ് ക്രൂരമായ സംഭവം ഉണ്ടായിരിക്കുന്നത്.

61 കാരനായ രാജ്‌സിംഗ് 58 വയസുള്ള ഓംവതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരുമകളായ കവിത(35) ആണ് കേസസിലെ പ്രതി. ഭര്‍ത്താവും എട്ടും ആറും വയസ്സുള്ള രണ്ടു മക്കളും കൊലപാതക സമയം വീട്ടില്‍ ഉണ്ടായിരുന്നു. മുറിക്കുള്ളില്‍ കട്ടിലില്‍ നിന്നും ആയിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാവിലെ 11 മണിയോടെ പോലീസിന് വിവരം ലഭിച്ചു. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാത്രമല്ല കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങളുടെ മുഖത്ത് അടക്കം കുത്തേറ്റ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇവരുടെ കുടുംബത്ത് സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.



from mangalam.com https://ift.tt/2KzqEO4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages