കാസർകോട്ടുനിന്ന് കടലിലൂടെ വള്ളത്തിൽ; ഒടുവിൽ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

കാസർകോട്ടുനിന്ന് കടലിലൂടെ വള്ളത്തിൽ; ഒടുവിൽ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി

ആലപ്പുഴ: നാട്ടിലെത്താൻ മോഹിച്ച് കാസർകോട്ടുനിന്ന് എൻജിൻ ഘടിപ്പിച്ച വള്ളം വാടകയ്ക്കെടുത്ത് കടലിലൂടെ എത്തിയവരെ ആരോഗ്യവകുപ്പും പോലീസും ചേർന്ന് നിരീക്ഷണത്തിലാക്കി. ആലപ്പുഴ കാട്ടൂർ സ്വദേശികളായ ഏഴുമത്സ്യത്തൊഴിലാളികളാണ് ആലപ്പുഴ പ്രത്യേക കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്നത്. ഇനി ഇവർക്ക് 14 ദിവസം കഴിഞ്ഞാലേ വീട്ടിലെത്താനാവൂ. ലോക്ക്ഡൗണിന് മുൻപാണ് കാട്ടൂരുനിന്നുള്ള ഏഴംഗസംഘം കാസർകോട്ടേക്ക് വലപ്പണിക്കായി പോയത്. കരമാർഗമായിരുന്നു അങ്ങോട്ടുള്ള യാത്ര. ലോക്ക്ഡൗൺ വന്നതോടെ പണി ഇല്ലാതായി. താമസസ്ഥലത്ത് കുടുങ്ങിയ ഇവർക്ക് പിന്നെ എങ്ങനെയും വീട്ടിലെത്തിയാൽ മതിയെന്നായി. തുടർന്ന്, ഒരു മത്സ്യബന്ധനവള്ളം വാടകയ്ക്കെടുത്ത് കടലിലൂടെ ആലപ്പുഴയ്ക്ക് വച്ചുപിടിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു ഇവർ യാത്രതുടങ്ങിയത്. വ്യാഴാഴ്ച രാത്രി 11 ഓടെ ഇവർ കാട്ടൂർ തീരത്ത് എത്തി. പക്ഷേ, ഇവർക്ക് വള്ളം കരയിലേക്ക് അടുപ്പിക്കാനായില്ല. കോവിഡ് 19 വ്യാപകമായ കാസർകോട്ടുനിന്നെത്തിയവരെ തടയാനും ചിലർ ശ്രമിച്ചു. വിവരം കിട്ടിയതനുസരിച്ച് പോലീസും ആരോഗ്യപ്രവർത്തകരും വെള്ളിയാഴ്ച പുലർച്ചേ തീരത്തെത്തി വള്ളത്തിലെത്തിയ മത്സ്യത്തൊഴിലാളികളെ ആംബുലൻസിൽ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. Contentent Highlight: Those who travelled from kasaragod to Alappuzha aboard the boat were shifted to the observationward


from mathrubhumi.latestnews.rssfeed https://ift.tt/3bQnMI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages