കോവിഡ്: ആശ്വാസവും കരുതലും നൽകി മഞ്ജുവാര്യർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

കോവിഡ്: ആശ്വാസവും കരുതലും നൽകി മഞ്ജുവാര്യർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായ ഓൺ കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും പകർന്ന് നടി മഞ്ജുവാര്യർ. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനോടാണ് മഞ്ജു ആദ്യം ഫോണിൽ സംസാരിച്ചത്. ആ കോളിനിടയിൽ ലൗഡ് സ്പീക്കറിലൂടെ മഞ്ജു കൺട്രോൾ റൂമിലെ മുഴുവൻ ആളുകളോടും നാടിന്റെ നന്ദി അറിയിച്ചു. മഞ്ജുവാര്യർ പിന്നീട് വിളിച്ച കോളുകളിലൊന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കൊറോണ ബാധിതയായ നഴ്സിനെയാണ്. അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും നേരിൽ കാണാമെന്ന വാഗ്ദാനവും നൽകി. 'ഹിന്ദി' ബോധവത്കരണത്തിലൂടെ കേരളമാകെ ഏറ്റെടുത്ത കോഴിക്കോട് മേപ്പയൂർ സ്റ്റേഷനിലെ ഹോംഗാർഡ് കരുണാകരനോടും മഞ്ജു സംസാരിച്ചു. രോഗലക്ഷണം തോന്നിയപ്പോൾത്തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ച കോഴിക്കോട് സ്വദേശിയായ സ്ത്രീയോടും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനോടും മഞ്ജു ഓൺ കോൾ പരിപാടിയിൽ സംസാരിച്ചു. യൂത്ത് കെയർ ഓൺ കോൾ പരിപാടിയിൽ അടുത്ത ദിവസം നടൻ ജയറാമും പാർവതിയും കാളിദാസനുമാണ് ഭാഗമാകുന്നത്. Content Highligh: manju warrier support on call program by youth congress


from mathrubhumi.latestnews.rssfeed https://ift.tt/2yynYgR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages