അഭിഭാഷകയുമായി രഹസ്യബന്ധം, ഇക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ അസാഞ്ജ് രണ്ടുകുട്ടികളുടെ അച്ഛനായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 11, 2020

അഭിഭാഷകയുമായി രഹസ്യബന്ധം, ഇക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ അസാഞ്ജ് രണ്ടുകുട്ടികളുടെ അച്ഛനായി

ലണ്ടൺ: പോലീസ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിഞ്ഞ വേളയിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ അഭിഭാഷകരിൽ ഒരാളായ സ്റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികൾ പിറന്നത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരങ്ങൾ. നിലവിൽ ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതിൽ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റൈല്ലാ മോറിസ് പുറത്തുവിട്ടതിന് പിന്നിൽ അസാഞ്ജിന്റെ ജീവൻ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങൾ. ജയിലിൽ കൊറോണ വൈറസ് പടർന്നാൽ അസാഞ്ജിന്റെ ജീവൻ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചില തടവുകാരെ ബ്രിട്ടീഷ് സർക്കാർ താത്കാലികമായി മോചിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഈ ആനുകൂല്യം അസാഞ്ജിന് നൽകണമെന്നാണ് സെറ്റല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് രഹസ്യബന്ധം വെളിഡപ്പെടുത്തി സ്റ്റെല്ല രംഗത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തത്. തുടർന്ന് 2012ൽ ഇദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടി. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്. എംബസിയിൽ അഭയം തേടി താമസിക്കവെ നിയമപരമായ വഴികൾ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും കണ്ടുമുട്ടുന്നത്. 2016 ലാണ് അസാഞ്ജിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി വീക്ഷിച്ചിരുന്നു. രണ്ടുകുട്ടികളും ഇദ്ദേഹത്തെ ജയിലിൽ വെച്ച് കണ്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2JYoiI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages