മുംബൈ: സൗത്ത് മുംബൈയിലെ താജ്മഹൽ ഹോട്ടൽ പാലേഴ്സ് ടവറിലെ ആറ് ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. താജ് ഹോട്ടൽ ജീവനക്കാരായ ആറ് പേർ ബോംബേ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കുകയും അവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ആരോഗ്യ നില ഗുരുതരമല്ല- ഡോ.ഗൗതം ബൻസാലി പറഞ്ഞു. ഏപ്രിൽ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരടങ്ങുന്ന സംഘത്തിന് താജിൽ താമസം ഒരുക്കിയിരുന്നു. ഇവരിൽ നിന്നാകാം ജീവനക്കാർക്ക് രോഗം പിടിപെട്ടതെന്നാണ് സൂചന. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാമ്പിളുകൾ മുൻകരുതൽ എന്ന നിലയിൽ പരിശോധനക്ക് അയക്കുകയായിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.- ഇന്ത്യൻ ഹോട്ടൽസ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.അതേസമയം രോഗബാധിതരുടെ എണ്ണം താജ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. സൗത്ത് മുംബൈയിൽ പ്രവർത്തിക്കുന്ന താജ ഹോട്ടലിൽ നിലവിൽ അതിഥികൾക്ക് പ്രവേശനം നൽകുന്നില്ല, കൂടാതെ ചുരുക്കം ജീവനക്കാരോടെയാണ് പ്രവർത്തിക്കുന്നത്. താജ് ഹോട്ടലിലെ ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. Content Highlights:six taj hotel employees in mumbai tested corona positive
from mathrubhumi.latestnews.rssfeed https://ift.tt/3b4szWe
via
IFTTT
No comments:
Post a Comment