കൊറോണവ്യാപനം സെപ്റ്റംബര്‍ വരെയെന്ന് വിദഗ്ധര്‍,അതുവരെ ലോക്ക് ഡൗണ്‍ തുടരുക അസാധ്യം:അമരീന്ദര്‍ സിങ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 14, 2020

കൊറോണവ്യാപനം സെപ്റ്റംബര്‍ വരെയെന്ന് വിദഗ്ധര്‍,അതുവരെ ലോക്ക് ഡൗണ്‍ തുടരുക അസാധ്യം:അമരീന്ദര്‍ സിങ്‌

ചണ്ഡീഗഡ്: സെപ്റ്റംബർ വരെ ഇന്ത്യയിൽ കൊറോണവ്യാപനം തുടരുമെന്നും അത്രയും കാലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ തുടരുക അസാധ്യമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസ് വ്യാപനത്തെ കുറിച്ച് വിദഗ്ധർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെയ് മൂന്ന് വരെയാണ് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ സാധ്യത സെപ്റ്റംബർ വരെ നിലനിൽക്കുന്നതിനാൽ കൂടുതൽ അനുയോജ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ചൊവ്വാഴ്ച മാധ്യമപ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആശുപത്രി വികസനത്തിനും വൈറോളജി ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കുന്നതിനുമായി 729 കോടി രൂപ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംയുക്തപ്രതികരണം ലഭിക്കുന്നത് വരെ കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിനായി കാത്തിരിക്കുമെന്നും അമരീന്ദർ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 184 പേർക്കാണ് പഞ്ചാബിൽ കോവിഡ്-19 ബാധിച്ചത്. ഇതിൽ 14 പേർ രോഗവിമുക്തരായി. 13പേർ മരിച്ചു. ആരോഗ്യ-കുടുംബക്ഷേമവകുപ്പ് പുറത്തുവിട്ട കണക്കാണിത്. 18 ജില്ലകളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cmQsJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages