കോവിഡ് ബാധിതരെന്നു സംശയിക്കുന്ന മുപ്പതിലേറെപ്പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

കോവിഡ് ബാധിതരെന്നു സംശയിക്കുന്ന മുപ്പതിലേറെപ്പേരെ കാണാതായി

ന്യൂഡൽഹി: കോവിഡ്-19 ബാധിതരെന്ന സംശയത്താൽ രണ്ടു സമ്പർക്കവിലക്ക് കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. നഗരത്തിലെ മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിവിടങ്ങളിലാണ് സംഭവം.മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ ഏപ്രിൽ 15-ന് കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാനില്ലെന്ന് വിവരം പുറത്തുവന്നു. മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16-നാണ് 125-ഓളം പേരെ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്.സംഭവത്തിൽ കേസെടുത്ത ഡൽഹി പോലീസ് വിവിധ സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ അയൽസംസ്ഥാനങ്ങളിലെ പോലീസിനും വിവരം കൈമാറി. കാണാതായവരിൽ ഏതാനും നേപ്പാൾ സ്വദേശികളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/3atJH6J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages