പറവൂർ: കേരളത്തിലെ പ്രമുഖ പടക്ക വ്യവസായിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയുമായിരുന്ന പറവൂർ കണ്ണാത്തുശേരിൽ കെ.വി. രാമകൃഷ്ണൻ (81) അന്തരിച്ചു. പാരമ്പര്യമായി പടക്ക വ്യവസായി ആയിരുന്ന ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും പടക്ക നിർമാണത്തിലും വിപണനത്തിലും സജീവമായിരുന്നു.പറവൂർ ബർമ ഫയർ വർക്സിന്റെ മാനേജിങ് ഡയറക്ടറാണ്. 5000 കിലോഗ്രാം വെടിമരുന്നിന് മദ്രാസ് എക്സ്‌പ്ലോസീവ് കൺട്രോളറുടെ ലൈസൻസുള്ള കേരളത്തിലെ ഏറ്റവും വലിയ പടക്ക നിർമാതാവായിരുന്നു. 45 വർഷക്കാലം എസ്.എൻ.ഡി.പി. യോഗത്തിന്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡംഗം, ദീർഘകാലം പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, പെരുമ്പടന്ന ശാഖാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. പറവൂർ ശ്രീമൂലം ജൂബിലി ക്ലബ് ആജീവനാന്ത അംഗം, ആദർശ വിദ്യാഭവൻ ട്രസ്റ്റ് സ്ഥാപകാംഗം, പറവൂർ വെസ്റ്റ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പറവൂർ ലയൺസ് ക്ലബ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എൻ.വി. സംസ്‌കൃത ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കെടാമംഗലം എസ്.എൻ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൺപതാം വയസ്സിൽ പറവൂർ പൗരാവലി ഇദ്ദേഹത്തിന് ഗുരുരത്നം പുരസ്കാരം നൽകി ആദരിച്ചു. ചന്ദ്രമിത്ര പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: തൃശ്ശൂർ പടിയൂർ വിരുത്തിപറമ്പിൽ കുടുംബാംഗം രമണി രാമകൃഷ്ണൻ. മക്കൾ: നിഷ സിറിൾ, ഷിമി ജീവൻ (അധ്യാപിക പറവൂർ എസ്.എൻ.വി. സംസ്‌കൃത ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ലിഷ സഞ്ജിത്ത് (പറവൂർ കോടതി). മരുമക്കൾ: ഡോ. കെ.വി. സിറിൾ (ഇരിങ്ങാലക്കുട), പി.ജെ. ജീവൻ (കൃഷ്ണ ഫയർ വർക്സ് എസ്.എൻ. പുരം), സഞ്ജിത്ത് നാരായണൻ (സോഫ്റ്റ്‌വേർ എൻജിനീയർ ഒറിയോൺ കാക്കനാട്). ശവസംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2Y2EwYP
via
IFTTT
No comments:
Post a Comment