ലോകം ഭക്ഷ്യക്ഷാമത്തിലേക്കോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 16, 2020

ലോകം ഭക്ഷ്യക്ഷാമത്തിലേക്കോ?

കോവിഡ്-19 മഹാമാരി പ്രതിരോധിക്കാൻ ലോകം അടച്ചപ്പോൾ വൻകിട രാജ്യങ്ങളിൽപോലും കടകളിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം തുടങ്ങി. സാധനങ്ങൾ ഇല്ലാഞ്ഞിട്ടില്ല, കൃഷിയിടങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വസ്തുക്കൾ വിപണനത്തിനെത്തിക്കാൻ കഴിയാത്തതാണ് പ്രശ്നം. മാംസവിതരണം ഏറക്കുറെ മുഴുവനായും നിലച്ചു. പച്ചക്കറികളും നിത്യോപയോഗസാധനങ്ങളും പാലും എത്തേണ്ടിടത്ത് എത്തുന്നില്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളുംവരെ അടച്ചതോടെ ഉത്പന്നങ്ങൾ കെട്ടിക്കിടന്നുനശിക്കുമോ എന്ന ഭയത്തിലാണ് കാർഷിക, ഭക്ഷ്യ ഉത്പാദനമേഖല. പാൽ കെട്ടിക്കിടക്കുന്നു* മിക്കരാജ്യങ്ങളിലും കാപ്പിക്കടകളടക്കം അടച്ചതോടെ പാൽ കെട്ടിക്കിടക്കുന്നു. * വിതരണം നിലച്ചതോടെ അമേരിക്കയിൽമാത്രം ദിവസേന പാഴാകുന്നത് 1.4 കോടി ലിറ്റർ പാൽ. * ആഴ്ചയിൽ 50 ലക്ഷം ലിറ്റർ പാൽ പാഴാകുന്നതായാണ് ബ്രിട്ടനിലെ പാലുത്‌പാദകരുടെ സംഘടന പറയുന്നത്. * സ്കോട്ട്‌ലൻഡ്‌ പാലുത്‌പാദനം കുറയ്ക്കാനാണ് കർഷകരോട് പറഞ്ഞിരിക്കുന്നത്. * ഇന്ത്യയിലും പലയിടത്തും പാലുത്പന്നങ്ങൾ അവശ്യക്കാരിലേക്ക് എത്തിക്കാനാവുന്നില്ല. പാഴാകുന്ന വിള* കൃഷിയുമായി ബന്ധപ്പെട്ട എല്ലാമേഖലകളെയും അടച്ചിടൽ ബാധിച്ചു. * പ്രാദേശിക ചന്തകളും കടകളുമാണ് ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് സഹായം. * വലിയതോതിലുള്ള സംഭരണവും വിതരണവും മുടങ്ങി. * പച്ചക്കറികളും ധാന്യങ്ങളും കെട്ടിക്കിടന്ന് നശിക്കാൻ തുടങ്ങി. * യു.എസിൽ ആഴ്ചയിൽ 7,50,000 കോഴിമുട്ടവരെ വിരിയിക്കാതെ പാഴാക്കിക്കളയുന്ന കർഷകരുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ്. * വൻതോതിൽ ഉള്ളിയും നശിപ്പിക്കേണ്ടിവരുന്നു. * ഇന്ത്യയിൽ ഡാർജിലിങ്ങിലടക്കം തേയിലക്കർഷകരും ഇതിന്റെ ദുരിതമനുഭവിക്കുന്നു കർഷകക്ഷാമം* ഉത്പന്നങ്ങൾ പാഴായിപ്പോവുന്നതോടൊപ്പം അടുത്ത വിളയൊരുക്കാൻ കൃഷിയിടങ്ങളിൽ പണിക്ക് ആളെക്കിട്ടാതായി. * സാമൂഹിക അകലം പാലിക്കലും സ്വയംനിരീക്ഷണവും ആഗോളതലത്തിൽത്തന്നെ തൊഴിലാളിക്ഷാമമുണ്ടാക്കി. * ജർമനി വിളവെടുപ്പിന് സഹായിക്കാൻ റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രത്യേക അനുമതിനൽകി.* തൊഴിലാളിക്ഷാമംകൊണ്ട് ഭക്ഷണംപാഴാവുന്നത് ഒഴിവാക്കാൻ ബ്രിട്ടനിൽ പ്രത്യേക പദ്ധതി വാങ്ങൽരീതി മാറുന്നു* ജനങ്ങളുടെ വാങ്ങൽരീതിയിലും മാറി. ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നു.* വീട്ടിനകത്ത് പാചകം വർധിച്ചതോടെ ബ്രിട്ടനിലടക്കം ധാന്യപ്പൊടികൾക്ക് ചെലവേറി. * ഫ്രാൻസ് പോലുള്ള യൂറോപ്യൻരാജ്യങ്ങളിൽ ജൈവഭക്ഷണത്തിന് ആവശ്യക്കാരേറി. * വേണ്ടതിലധികംസാധനങ്ങൾ ആൾക്കാർ വാങ്ങിക്കൂട്ടുന്നത് ക്ഷാമത്തിലേക്ക് നയിക്കും.ഉപയോഗിക്കാതെയും ഉത്പന്നങ്ങൾ* ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും പബ്ബുകൾപോലും അടഞ്ഞുകിടക്കുന്നു. * അവിടെ ഉത്പന്നങ്ങൾ പാഴാവുന്നു.* ബ്രിട്ടനിൽമാത്രം പബ്ബുകളിൽ ബാരൽക്കണക്കിന് ബിയറുത്പന്നങ്ങൾ പാഴാവും. * ഇത് വലിയ സാമ്പത്തികനഷ്ടമുണ്ടാക്കും.ബാധിക്കുക ലോകത്തെ മുഴുവൻ* അടച്ചിടൽക്കൊണ്ടുള്ള പ്രതിസന്ധി ലോകംമുഴുവൻ വ്യാപിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് * അതിർത്തികൾ അടച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള ഭക്ഷ്യോത്പന്നക്കൈമാറ്റം പൂർണമായും തടസ്സപ്പെട്ടു. * ഭക്ഷ്യവിതരണശൃംഖല തകരാറിലായതോടെ വലിയപ്രതിസന്ധിയാണ് കാത്തിരിക്കുന്നതെന്നാണ് വൻകിട ഭക്ഷ്യോത്പാദകർ.


from mathrubhumi.latestnews.rssfeed https://ift.tt/2XLUgiT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages