ന്യൂഡല്‍ഹി : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ ലോക്ക്ഡൗണ്‍ ഇനിയും നീണ്ടേക്കുമെന്ന് കേന്ദ്രസൂചന. ഞായറാഴ്ചയാണ് നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നത്. ഇതിന് ശേഷവും ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ നീണ്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.
പഞ്ചാബ് ഇതിനോടം ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്‍കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക്ക്ഡൗണ്‍ നീളുമെന്ന സൂചനയിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്.
ഇതിനിടെ, സംസ്ഥാനത്ത് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നു മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കേസും പിഴയും ചുമത്താനാണ് തീരുമാനം. ആദ്യം പിടികൂടുമ്പോള്‍ 200 രൂപയും ആവര്‍ത്തിക്കുമ്പോള്‍ 5000 രൂപയുമാണ് പിഴ. ഇന്ത്യന്‍ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്ക്,തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവ ഉപയോഗിക്കാം. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തിലാണ് നടപടി. സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാസ്‌ക് നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
from mangalam.com https://ift.tt/3d32DLc
via IFTTT
No comments:
Post a Comment