തിരുവനന്തപുരം : സ്പ്രിംക്ളറിനുപിന്നാലെ കോവിഡ് പശ്ചാത്തലത്തിൽ ടെലിമെഡിസിൻ സേവനവുമായെത്തിയ സ്വകാര്യ കമ്പനിയിലൂടെയും ഡേറ്റ ചോർച്ചയെന്ന് ആക്ഷേപം. രണ്ടുമാസംമുമ്പുമാത്രം തുടങ്ങിയ ക്വിക് ഡോക്ടർ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഒരു സുരക്ഷാ കരാറുമില്ലാതെ ഐ.ടി.വകുപ്പ് ടെലിമെഡിസിനുള്ള ചുമതല നൽകിയത്. സ്പ്രിംക്ളർ വിവാദം വന്നതോടെ ടെലിമെഡിസിൻ സേവനം കമ്പനി മരവിപ്പിച്ചു. എന്നാൽ, ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചിട്ടില്ല. കേരളത്തിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19-നാണ് ക്വിക് ഡോക്ടർ കമ്പനി രജിസ്റ്റർ ചെയ്യുന്നത്. ഇതേദിവസം, ഇതേ കമ്പനിയിലെ ഡയറക്ടർമാർ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റർ ചെയ്തു. ടെലിമെഡിസിൻ രംഗത്ത് വാണിജ്യാടിസ്ഥാനത്തിൽ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ സമ്മതിക്കുന്നുണ്ട്. കോവിഡ് ഘട്ടത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുകയും വ്യക്തി-ആരോഗ്യവിവരങ്ങൾ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന് സ്വന്തമാക്കുകയുമാണ് ഈ ഇടപാടിന് പിന്നിലെന്നാണ് ആരോപണം. എന്നാൽ, സാമൂഹികപ്രതിബന്ധതകൊണ്ടാണ് ടെലിമെഡിസിൻ സേവനം ലഭ്യമാക്കാമെന്ന് സർക്കാരിനെ അറിയിച്ചതെന്ന് ക്വിക്ക് ഡോക്ടർ കമ്പനി പ്രതിനിധി പറഞ്ഞു. ഇതിന്റെ ഡേറ്റയെല്ലാം സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവർ പറയുന്നു. ടെലിമെഡിസിൻ സേവനം പ്രഖ്യാപിച്ചത് സ്വകാര്യകമ്പനിയെന്ന് വെളിപ്പെടുത്താതെ തിരുവനന്തപുരം:കോവിഡ് കാലത്ത് രോഗികൾക്ക് ആശുപത്രികളിൽ പോകാനുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ടെലിമെഡിസിൻ സംവിധാനമൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, സ്വകാര്യകമ്പനിയാണ് ഇതിനുള്ള സേവനമൊരുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ കമ്പനിക്ക് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന് ഐ.ടി. മിഷൻ ഐ.എം.എ.യ്ക്ക് കത്തുനൽകി. ഐ.എം.എ. കമ്പനി പ്രതിനിധികളുമായി ചർച്ചനടത്തിയിട്ടില്ല. പകരം, ഐ.ടി. സെക്രട്ടറിയാണ് ഐ.എം.എ. ഭാരവാഹികളുമായി ചർച്ചനടത്തിയത്. തുടർന്ന്, ഐ.എം.എ. 230 ഡോക്ടർമാരുടെ പട്ടിക നൽകി. ഇവർക്ക് സോഫ്റ്റ്വേർ സംബന്ധിച്ച് പ്രാഥമികകാര്യങ്ങൾ വിശദീകരിച്ചത് ഐ.ടി. മിഷന്റെ വൊളന്റിയർമാരായിരുന്നു. പിന്നാലെ, ക്വിക് ഡോക്ടർ വെബ്സൈറ്റിലൂടെ കോൾസെന്റർ നമ്പർ നൽകി. 60-70 കോളുകളെങ്കിലും സേവനംതേടി ഇതിലേക്ക് വന്നിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, സ്പ്രിംക്ളർ വിവാദം വന്നശേഷം ഈ സേവനം മുടങ്ങി. ഇപ്പോൾ കോൾസെന്റർ നമ്പറിലേക്ക് വിളിച്ചാൽ കിട്ടില്ല. കമ്പനിയുടെ സേവനത്തെക്കുറിച്ച് പല ഡോക്ടർമാരും ഐ.എം.എ. ഭാരവാഹികളോട് സംശയം പ്രകടിപ്പിച്ചിരുന്നു. സേവനം കാര്യക്ഷമമല്ലെന്ന് പലരും വ്യക്തമാക്കിയതോടെ ഐ.എം.എ. നേരിട്ട് ടെലിമെഡിസിൻ സേവനം തുടങ്ങി. ടെലിമെഡിസിൻ രംഗത്തോ സർക്കാരിന് മറ്റുസേവനങ്ങൾ ലഭ്യമാക്കുന്നതിലോ ഈ കമ്പനിക്ക് മുൻപരിചയമില്ല. ഐ.എം.എ. സ്വന്തംനിലയിൽ സൗജന്യമായി ഈ സേവനം ലഭ്യമാക്കുമെങ്കിൽ, എന്തിന് പെട്ടെന്നുണ്ടാക്കിയ ഒരു സ്വകാര്യകമ്പനിയുമായി ഐ.ടി. വകുപ്പ് എത്തിയെന്നതും ദുരൂഹമാണ്. സാമൂഹികപ്രതിബദ്ധതമാത്രം എത്രകാലം വേണമെങ്കിലും സേവനം നൽകാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ആരോഗ്യമേഖലയിൽ വലിയ ബിസിനസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അതിന് ഇപ്പോഴത്തെ സേവനവുമായി ബന്ധമില്ല.(-ക്വിക് ഡോക്ടർ കമ്പനി പ്രതിനിധി) Content Highlights:Data leakage- telemedicine
from mathrubhumi.latestnews.rssfeed https://ift.tt/2RPLOLH
via
IFTTT
No comments:
Post a Comment