തിരുവനന്തപുരം: കേരളത്തിൽ ആൾത്താമസമില്ലാത്ത വീടുകളുടെയും ഫ്ലാറ്റുകളുടെയും കണക്കെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധ പ്രതിരോധിക്കാൻ ആവശ്യമായിവന്നാൽ ഇവ പ്രയോജനപ്പെടുത്തും. രോഗബാധയുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അനുയോജ്യമായ കെട്ടിടങ്ങളും മുറികളും പൊതുമരാമത്ത് വകുപ്പ് കണ്ടെത്തുന്നുണ്ട്. ഇതിനകം രണ്ടരലക്ഷം മുറികൾ കണ്ടെത്തി. അവയിൽ 1.24 ലക്ഷം മുറികൾ ഇപ്പോൾത്തന്നെ ഉപയോഗിക്കാനാവുന്നതാണ്.ഫീസ് വാങ്ങരുത്, ശമ്പളം നൽകണം; സ്വകാര്യ സ്കൂളുകൾക്ക് അന്ത്യശാസനംകോവിഡ് പ്രതിസന്ധിക്കാലത്ത് കുട്ടികളുടെ ഫീസ് നിർബന്ധിച്ചു വാങ്ങുന്നതിനെതിരേ അൺ എയ്ഡഡ് സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. ഈ ഘട്ടത്തിൽ സ്കൂൾ ഫീസ് വാങ്ങരുത്. ഇക്കാര്യം മുമ്പ് പലവട്ടം പറഞ്ഞതാണ്. ഒരാവർത്തികൂടി പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് ശമ്പളം മുടക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നിട്ടും ശമ്പളം കിട്ടുന്നില്ലെന്നു പരാതിയുണ്ട്. മാനേജ്‌മെന്റ് ഉടൻ ശമ്പളം നൽകണം -മുഖ്യമന്ത്രി നിർദേശിച്ചു. ശമ്പളം കുറയ്ക്കരുതെന്ന നിർദേശം സ്വകാര്യമേഖലയിലെ എല്ലാവർക്കും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2xq0DxF
via
IFTTT
No comments:
Post a Comment