ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു. ഇടുക്കി കറുത്തേടത്ത് പുത്തൻപുരയ്ക്കൽ മേരികോശി(80 ) ന്യൂയോർക്കിൽ മരിച്ചു, ഇവർ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു. കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡൽഫിയയിൽ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാർച്ച് 16 മുതൽ ചികിത്സയിലായിരുന്നു. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റി ട്രാൻസ്പോട്ട് കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു. തൃശൂർ സ്വദേശി ടെന്നിസൻ പയ്യൂർ ന്യൂയോർക്കിലും, കോടഞ്ചേരി സ്വദേശി പോൾ ടെക്സാസിലുമാണ് മരിച്ചത്. അതേ സമയം അമേരിക്കയിൽ കൊറോണ വൈറസ്ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. 12748 പേർ മരിക്കുകയും ചെയ്തു. Content Highlights:four keralites dies of corona virus in America
from mathrubhumi.latestnews.rssfeed https://ift.tt/34konz7
via
IFTTT
No comments:
Post a Comment