മുംബൈ: ബാന്ദ്രയിൽ ചൊവ്വാഴ്ച കുടിയേറ്റത്തൊഴിലാളികൾ കൂട്ടമായെത്തിയത് കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തൊഴിലാളികളുടെ വികാരങ്ങൾ മുതലെടുത്ത് അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യവ്യാപക ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വദേശത്തേക്ക് മടങ്ങാനായി തൊഴിലാളികൾ കൂട്ടമായെത്തിയത്. അവർ പാവങ്ങളാണ്. ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. അവരുടെ വികാരം വച്ച് മുതലെടുപ്പിന് ശ്രമിക്കരുത്-ഉദ്ധവ്പറഞ്ഞു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നുള്ള തെറ്റായ പ്രചരണത്തെ തുടർന്നാണ് കുടിയേറ്റത്തൊഴിലാളികൾ എത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. തെറ്റായ വാർത്ത പ്രചരിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് 2687 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിൽ 1700 കേസുകൾ മുംബൈ നഗരത്തിലാണ്. കൊറോണഭീഷണി വൻതോതിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ബാന്ദ്രയിലെത്തിയ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. സർക്കാർ തൊഴിലാളികളോടൊപ്പമുണ്ടെന്ന് താക്കറെ ഉറപ്പുനൽകി. കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ലോക്ക് ഡൗണെന്നാൽ തടവിലിടുന്നതല്ലെന്ന് തിരിച്ചറിയണമെന്നും താക്കറെ കൂട്ടിച്ചേർത്തു. ഭക്ഷണമുൾപ്പെടെ ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങാൻ എത്തിച്ചേർന്നതെന്ന ആരോപണം താക്കറെ നിഷേധിച്ചു. Content Highlights: Dont Play With Their Emotions Uddhav Thackeray Warns Rumour-Mongers
from mathrubhumi.latestnews.rssfeed https://ift.tt/3cgXFKD
via
IFTTT
No comments:
Post a Comment