കൊറോണക്കെതിരേ പോരാടുന്ന നഴ്‌സുമാര്‍ക്ക് നേരെ ബഹിഷ്‌കരണം, സാധനങ്ങള്‍ നിഷേധിച്ച് കടകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 14, 2020

കൊറോണക്കെതിരേ പോരാടുന്ന നഴ്‌സുമാര്‍ക്ക് നേരെ ബഹിഷ്‌കരണം, സാധനങ്ങള്‍ നിഷേധിച്ച് കടകള്‍

ന്യൂഡൽഹി:ഡൽഹിയിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്കരണം. മലയാളി നഴ്സുമാർക്ക്കടയുടമ അവശ്യ വസ്തുക്കൾ നിഷേധിച്ചു.കൊറോണ രോഗം സ്ഥിരീകരിച്ച നഴ്സിന്റെ സഹപ്രവർത്തകരോട് വീടൊഴിയാനും ആവശ്യപ്പെട്ടു. ഡൽഹിയിൽ കൊറോണ രോഗം സ്ഥിരീകരിച്ചവരിൽ 25ൽ ഒരാൾ ആരോഗ്യപ്രവർത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരേ സാമൂഹിക ബഹിഷ്കരണം നടക്കുന്നത്. "ഭക്ഷണം വാങ്ങാൻ കടയിൽ പോയിരുന്നു.ആശുപത്രിയിൽ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാൽസാധനങ്ങൾ തരാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്", ഡൽഹിയിലെ മലയാളിയായആരോഗ്യ പ്രവർത്തകരിൽ ഒരാൾ പറയുന്നു. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത്താമസിക്കുന്നവർ സംഘടിച്ച് ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും മലയാളികളുൾപ്പെടെയുള്ള നഴ്സുമാരോട് വീടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. നഴ്സുമാരുടെ വീടുകളിൽ നിന്ന്മാലിന്യം ശേഖരിക്കാൻ ശുചീകരണ പ്രവർത്തകർ എത്തുന്നില്ലെന്ന പരാതിയുമുണ്ട്. content highlights:nurses and health workers who fight Corona facing social boycott


from mathrubhumi.latestnews.rssfeed https://ift.tt/2VxvkJl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages