തിരുവനന്തപുരം: ആയിരക്കണക്കിനു മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഒരു ഉന്നത പൊലീസുദേ്യാഗസ്ഥന്‍ ആരോരുമറിയാതെ സ്വന്തം മകനെ അതിര്‍ത്തിക്കപ്പുറത്തുനിന്നു കാസര്‍ഗോഡ് വഴി തിരുവനന്തപുരത്തെത്തിച്ചു. മടങ്ങിയെത്തിയതിനുശേഷം ഇദ്ദേഹം ഐസൊലേഷനില്‍ പ്രവേശിക്കാതെ ഐ.പി.എസ്. ഉദേ്യാഗസ്ഥരടക്കമുള്‍പ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുകയും നിരവധി പോലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പോലീസ് സ്‌റ്റേഷനില്‍ ഓസ്‌കാര്‍ ഡ്യൂട്ടി(രാത്രി പരിശോധന)ക്കെത്തിയ ഇദ്ദേഹം നൂറുകണക്കിന് പോലീസുകാരുമായി ഇടപഴകി. തുടര്‍ന്ന് എ.ആര്‍. ക്യാമ്പില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ പോലീസുകാര്‍ തടഞ്ഞതിനു പിന്നാലെ ഉന്നതന്‍ മുങ്ങി. കര്‍ണാടകയില്‍നിന്നെത്തിയവര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന നിബന്ധന കാറ്റില്‍ പറത്തിയ ഉന്നതന്‍ മകനെപ്പോലും നിരീക്ഷണത്തിനു വിധേയനാക്കിയില്ല. രഹസ്യപ്പോലീസ് വിവരം നല്‍കിയപ്പോഴായിരുന്നു തലപ്പത്തുള്ളവര്‍ കാര്യമറിഞ്ഞത്.
ഒരു വെള്ള സ്വകാര്യകാര്‍ ഔേദ്യാഗിക വാഹനമാക്കി മാറ്റി തിരുവനന്തപുരത്തുനിന്ന് സ്വന്തം ഡ്രൈവറെയും കൂട്ടിയാണ് ഉദേ്യാഗസ്ഥന്‍ അതിര്‍ത്തിയിലേക്ക് പാഞ്ഞത്. യൂണിഫോമിലായിരുന്നു ഇരുവരുടെയും യാത്ര എന്നതുകൊണ്ടുതന്നെ ആരും വഴിയില്‍ തടഞ്ഞില്ല. കാറില്‍ പോലീസിന്റെ ബോര്‍ഡ്‌വച്ചു. കോവിഡ് ഡ്യൂട്ടിയെന്നു പറഞ്ഞായിരുന്നു അങ്ങോട്ടും തിരിച്ചുമുള്ള സഞ്ചാരം.
ഔദേ്യാഗിക വാഹനം സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചാല്‍ കുടുങ്ങുമെന്നുള്ളതുകൊണ്ടായിരുന്നു സ്വകാര്യവാഹനത്തെ ഔദേ്യാഗികവാഹനമാക്കി മാറ്റിയത്. ജില്ലകളുടെ അതിര്‍ത്തികളില്‍ പോലീസ് പരിശോധനയ്ക്കായി കാറിനു സമീപം എത്തുമ്പോള്‍ തൊപ്പി കൊണ്ട് മുഖം മറച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഉറക്കത്തിലാണെന്നു െഡ്രെവര്‍ അറിയിക്കുന്നതോടെ ഉദേ്യാഗസ്ഥര്‍ വണ്ടി കടത്തിവിടും. സംഭവത്തെക്കുറിച്ച് ഉന്നതതല അനേ്വഷണം നടത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/3b13pbm
via IFTTT
No comments:
Post a Comment