വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഇന്ന് തുറക്കാം, റേഷന്‍ കടകള്‍ വഴി പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ ; മൂന്നാറില്‍ ഏഴു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഇന്ന് തുറക്കാം, റേഷന്‍ കടകള്‍ വഴി പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ ; മൂന്നാറില്‍ ഏഴു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം. സെപ്ലെകോ ഇന്ന് മുതല്‍ 17 ഇനങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങും. എ.എ.െവെ വിഭാഗത്തിലെ ട്രൈബല്‍ വിഭാഗത്തിനാണ് ഇന്ന് വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ.എ.െവെ വിഭാഗത്തിന് വിതരണം നടക്കും. റേഷന്‍ കടകള്‍ വഴിയാണ് വിതരണം. പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമല്ല.

വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ െവെകിട്ട് അഞ്ചുവരെ തുറക്കാം. ടയര്‍ പഞ്ചറൊട്ടിക്കല്‍ പോലെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനു പകരം പിഴ ചുമത്താനും മറ്റു ശിക്ഷാനടപടി െകെക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്.

നാട്ടുകാര്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു ഉച്ചകഴിഞ്ഞു രണ്ടിന് ശേഷം ഏഴു ദിവസത്തേക്ക് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല. ഇന്നു രണ്ടു വരെ മൂന്നാര്‍ മേഖലയിലുള്ളവര്‍ക്ക് ടൗണിലെത്തി സാധനങ്ങള്‍ വാങ്ങാം. ബാങ്ക്, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവയെ ഒഴിവാക്കി. എസ്‌റ്റേറ്റുകളിലെയും കോളനികളിലെയും കടകളില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങണം.

ടൗണിലേക്ക് 60 വയസിനു മുകളിലുള്ളവര്‍ എത്തുന്നത് കര്‍ശനമായി തടയും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കും. ടൗണിലെ കോഴിക്കടകളിലുള്ള സ്‌റ്റോക്ക് എസ്‌റ്റേറ്റുകളിലെത്തിച്ച് വിറ്റഴിക്കണം. സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ച ശേഷവും ആളുകള്‍ സാധനം വാങ്ങാനെന്ന പേരില്‍ കൂട്ടമായി ടൗണിലെത്തുന്നത് പതിവാകുകയും, തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കാട്ടുപാതയിലൂടെ കാല്‍നടയായി മൂന്നാറിലേക്ക് എത്തുന്നതും തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ബുധനാഴ്ച ദേവികുളത്ത് സബ് കളലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, വ്യാപാരികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉച്ചയ്ക്കു മുമ്പ് സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ദേശം കടകളില്‍ വന്‍ ജനത്തിരക്കുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.



from mangalam.com https://ift.tt/3aUsRzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages