വാഷിങ്ടൺ: ദുരന്തമരണങ്ങൾ തുടർക്കഥയായി വീണ്ടും കെന്നഡി കുടുംബം. വെടിയേറ്റു മരിച്ച യു.എസ്. മുൻ അറ്റോർണി ജനറൽ റോബർട്ട് കെന്നഡിയുടെ കൊച്ചുമകളും മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തരവളുമായ മേവ് കെന്നഡി മകീനും (40) അവരുടെ മകൻ ഗിഡിയനും (8) തോണിയപകടത്തിൽ മരിച്ചു. മേരിലാൻഡിലെ ചെസാപീക്ക് ബേയിലുള്ള സൗത്ത് നദിയിൽ വ്യാഴാഴ്ച ഇവരെ കാണാതാകുകയായിരുന്നെന്ന് ഗവർണർ ലാറി ഹോഗൻ പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല. ഇരുവരെയും കാണാതായി 24 മണിക്കൂർ പിന്നിട്ടതിനാൽ പ്രതീക്ഷയ്ക്കു വകയില്ലെന്ന് മേവിന്റെ ഭർത്താവ് ഡേവിഡ് മകീൻ പറഞ്ഞു. റോബർട്ട് കെന്നഡിയുടെ മകളും മേരിലാൻഡ് മുൻ ഗവർണറുമായ കാതലീൻ കെന്നഡി ടൗൺസെൻഡിൻറെ മകളാണ് മേവ്. കെന്നഡി കുടുംബത്തിൽ വാഹനാപകടം, ലഹരിമരുന്നു ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ ഇതുവരെ 16 പേരാണ് മരിച്ചത്. 1963-ൽ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി വെടിയേറ്റും 1968-ൽ റോബർട്ട് കെന്നഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും വധിക്കപ്പെട്ടു. റോബർട്ട് കെന്നഡിയുടെ മകൻ ഡേവിഡ് ലഹരിമരുന്ന് കഴിച്ചും മറ്റൊരു മകൻ മൈക്കൽ സ്കീയിങ്ങിനിടെ വീണും മരിച്ചു. ജോൺ എഫ്. കെന്നഡിയുടെ മകൻ കെന്നഡി ജൂനിയറും ഭാര്യ കാരലിനും 1999-ൽ വിമാനാപകടത്തിലും റോബർട്ട് കെന്നഡിയുടെ കൊച്ചുമകൾ സെർഷ 2019-ൽ ലഹരിമരുന്നു കഴിച്ചും മരിച്ചു. Content Highlights:Robert Kennedys granddaughter and baby died in a boat accident
from mathrubhumi.latestnews.rssfeed https://ift.tt/2yzWHdO
via
IFTTT
No comments:
Post a Comment