ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി തിങ്കളാഴ്ച എല്ലാ കേന്ദ്രസർക്കാർ ഓഫീസുകളിലെ എല്ലാ കാന്റീനുകളും അടച്ചു. പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് കാന്റീനുകൾ അടച്ചത്. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ കാന്റീനുകൾ എത്രയും വേഗത്തിൽ അടച്ചിടാൻ പേഴ്സണൽ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. മറ്റൊരു ഉത്തരവ് ലഭിക്കുന്നതുവരെ ഇവിടുങ്ങളിലെ കാന്റീനുകൾ തുറക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. ലോക്ക്ഡൗണിൽ ഇളവ് വരുത്തിക്കൊണ്ട് ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഉയർന്ന പോസ്റ്റിലുള്ള ഉദ്യോഗസ്ഥർ ഓഫീസുകളിലെത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് നടപടി. Content Highlights:covid central government canteens will shut with immediate effect
from mathrubhumi.latestnews.rssfeed https://ift.tt/3eFIAUK
via
IFTTT
No comments:
Post a Comment