വീട്ടിലേക്ക് നടന്നത് 100 കിമീ;മുളകുപാടത്ത് പണിക്കു പോയ പന്ത്രണ്ടുകാരി വഴിയില്‍ വീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 20, 2020

വീട്ടിലേക്ക് നടന്നത് 100 കിമീ;മുളകുപാടത്ത് പണിക്കു പോയ പന്ത്രണ്ടുകാരി വഴിയില്‍ വീണു മരിച്ചു

ഹൈദരാബാദ്: ലോക്ക് ഡൗൺ കാരണം ജോലി നിർത്തി വെച്ചതിനെ തുടർന്ന് കൂട്ടുകാരികൾക്കും ബന്ധുക്കൾക്കുമൊപ്പം വീട്ടിലേക്ക് തിരിക്കുമ്പോൾ ആ പെൺകുട്ടി ഒരിക്കലും താൻ വീട്ടിലെത്തിച്ചേരില്ല എന്ന് കരുതിയിട്ടുണ്ടാവില്ല. നൂറ് കിലോമീറ്ററിലധികം നടക്കാനുള്ള ആരോഗ്യശേഷി തന്റെ ശരീരത്തിനില്ലെന്ന് കരുതാനുള്ള വിവേകമൊന്നും ഒരു പന്ത്രണ്ടുകാരിയ്ക്ക് ഉണ്ടാവാനിടയില്ലല്ലോ. ബീജാപുരിലെ വീട്ടിലെത്തുന്നതിന് പതിനൊന്ന് കിലോമീറ്റർ മാത്രം ശേഷിക്കെ ജമോലോ കുഴഞ്ഞു വീണുമരിച്ചു. രണ്ട് മാസം മുമ്പാണ് ജമാലോ മദ്കം മറ്റുള്ളവർക്കൊപ്പം തെലങ്കാനയിലെ മുളകുപാടത്ത് പണിയ്ക്ക് പോയത്. ഗോത്രവർഗക്കാരായ അന്തോറാമിന്റെയും സുകാമതി മദ്കമിന്റെയും ഏകമകളായിരുന്നു ജമാലോ. ഏപ്രിൽ 18 നാണ് ജമാലോ മരിച്ചത്. അപ്പോഴേക്കും തുടർച്ചയായി മൂന്ന് ദിവസം ജമാലോയും ഒപ്പമുള്ളവരും നടന്നു കഴിഞ്ഞിരുന്നു. ആദ്യമായാണ് അവൾ ഗ്രാമത്തിന് പുറത്ത് പണിക്ക് പോയതെന്ന് അന്തോറാം പറഞ്ഞു. എല്ലാ കൊല്ലവും ഛത്തീസ്ഗഡിലെ ഗോത്രവർഗക്കാർ തെലങ്കാനയിലെ മുളകുപാടങ്ങളിൽ പണിക്ക് പോകാറുണ്ട്. ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്നാണ് ജമാലോ മറ്റുള്ള ഗ്രാമവാസികൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങിയ ആ സംഘം ഏപ്രിൽ 16 നാണ് യാത്ര ആരംഭിച്ചത്. ബീജാപുരിന്റെ അതിർത്തിയിലെത്തിപ്പോഴാണ് ജമോലോ മരിച്ചത്. കൂട്ടത്തിലൊരാളുടെ കയ്യിൽ മാത്രമാണ് മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. എന്നാൽ അതിന്റെ ചാർജ് തീർന്നതിനാൽ മരണവിവരം വീട്ടിലറിയിക്കാൻ വൈകി. ബീജാപുരിലെ ബന്തർപാലിലെത്തിയപ്പോഴാണ് ജമാലോയുടെ വീട്ടിൽ വീവരമറിയിക്കാൻ സാധിച്ചത്. ബന്തർപാലിലെ നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചതും. തെലങ്കാനയിൽ നിരവധി കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സംഘത്തെ അതിർത്തിയിൽ തന്നെ തടയാനായി അധികൃതരുടെ ശ്രമം. ജമാലോ മരിച്ചത് കോവിഡ് മൂലമാണോന്നുള്ള സംശയവും നിലനിന്നിരുന്നു. ആദ്യമെത്തിയ മെഡിക്കൽ സംഘത്തിന് ഇവരെ കണ്ടെത്താൻ കഴിയാത്തത് പരിഭ്രാന്ത്രി ജനിപ്പിച്ചു. അവസാനം ബന്തർപാലിന്റെ അതിർത്തിയിൽ നിന്ന് ഇവരെ കണ്ടെത്തി. ജമാലോയുടെ മൃതദേഹം മോർച്ചറിയിലേക്കും ഒപ്പമുള്ളവരെ ക്വാറന്റൈനിലേക്കും മാറ്റി. ഞായറാഴ്ച വൈകുന്നേരത്തോടെ ജമാലോയുടെ മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. മൂന്ന് ദിവസത്തെ തുടർച്ചയായ നടത്തത്തെ തുടർന്ന് ശരീരത്തിലെ ധാതുലവണങ്ങളിലുണ്ടായ ന്യൂനതയാവാം ജമാലോയുടെ മരണകാരണമെന്ന് ഡോക്ടർ പൂജാരി അറിയിച്ചു. വനങ്ങളിലൂടെയുള്ള നടപ്പ് കുട്ടിയിൽ ഭയവും ആശങ്കയും ജനിപ്പിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാലോയുടെ ശരീരസ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവാണെന്ന് തിങ്കളാഴ്ച അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡിൽ 36 പേർക്കാണ് വൈസറസ് ബാധയുള്ളത്. ഇതിൽ പതിനൊന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്ക് സമ്പർക്കവിലക്കേർപ്പെടുത്തിയിട്ടുണ്ട്. Content Highlights: 12-yr-old girl walks 100 km and dies just short of home


from mathrubhumi.latestnews.rssfeed https://ift.tt/2zj91Qb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages