ആരേയും നിര്‍ബന്ധിക്കില്ല; താന്‍ മാസ്‌ക് ധരിക്കുമോ എന്ന് ഉറപ്പ് പറയാനില്ലെന്ന് ട്രംപ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

ആരേയും നിര്‍ബന്ധിക്കില്ല; താന്‍ മാസ്‌ക് ധരിക്കുമോ എന്ന് ഉറപ്പ് പറയാനില്ലെന്ന് ട്രംപ്‌

വാഷിങ്ടൺ: വൈറസ് വ്യാപനം കുറയ്ക്കാൻ മാസ്ക് ധരിക്കണമെന്ന് യുഎസിലെ ജനങ്ങളോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ മാസ്ക് ധരിക്കാൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. മാസ്ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി. ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാർഗനിർദേശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. തുണി കൊണ്ടുള്ള മാസ്ക് ആണ് കൂടുതൽ നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. യുഎസിൽ കൊറോണവൈറസ് ബാധയെ തുടർന്നുളള മരണം 7,385 ആയി. ന്യൂയോർക്കിൽ മാത്രം ഇത് 3,218 ആണ്, 2011 ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരേക്കാൾ അധികമാണിത്. Content Highlights: You do not have to do it tells Trump to people


from mathrubhumi.latestnews.rssfeed https://ift.tt/2Rd7HEC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages