പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു, സാമ്പിള്‍ പരിശോധനക്കയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു, സാമ്പിള്‍ പരിശോധനക്കയച്ചു

പത്തനംതിട്ട: ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ആളുടെ പിതാവ് മരിച്ചു. പത്തനംതിട്ട പെരുന്നാടാണ് സംഭവം. ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ. മാർച്ച് ഇരുപതിനാണ് മരണപ്പെട്ടയാളുടെ മകൻ ദുബായിൽ നിന്ന് എത്തിയത്. തുടർന്ന് ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ രക്ത സ്രവ സാമ്പിളുകൾ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് പിതാവിന്റെ മരണം. ഇന്നലെ രാത്രിയാണ് പിതാവ് മരണപ്പെടുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. Content Highlights:self isolated mans died in pathanamthitta


from mathrubhumi.latestnews.rssfeed https://ift.tt/2X91L3g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages