തൃപ്പൂണിത്തുറ : ചരിയുംമുമ്പ് 'സീതാരാമൻ' എന്ന ആന, തുമ്പിക്കൈ ഉയർത്തി തെക്കുഭാഗത്തേക്ക് നോക്കി വണങ്ങിയ ശേഷമായിരുന്നു കുഴഞ്ഞുവീണത്. സമീപവാസി എടുത്ത വീഡിയോ ദൃശ്യത്തിലാണ് ഇതുള്ളത്. പൂർണത്രയീശന്റെ നിത്യശ്ശീവേലി എഴുന്നള്ളിപ്പിനായി ഏറെ ഇഷ്ടത്തോടെ എത്താറുള്ള ആനയായിരുന്നു സീതാരാമനെന്ന് സ്ഥലത്തെത്തിയ തന്ത്രി പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാട് പറഞ്ഞു. പറമ്പിൽ നിന്നിരുന്ന ഭാഗത്തുനിന്ന് കുറച്ച് മാറിയ ശേഷമായിരുന്നു ആന തുമ്പിക്കൈ ഉയർത്തി വണങ്ങിയത്. വ്യാഴാഴ്ചയും സീതാരാമനെ തേവരക്കാവിന് സമീപമുള്ള ഇതേ പറമ്പിൽ പട്ട എടുക്കാനായി കൊണ്ടുവന്നിരുന്നു. നീളം കൂടിയ പുല്ലും ഒട്ടേറെ മരങ്ങളും ഉള്ള, തണലുള്ള പറമ്പാണ് ഇത്. പാപ്പാൻമാരായ ഉണ്ണിയും രഞ്ജിത്തും സമീപം നിൽക്കുമ്പോഴായിരുന്നു മണ്ണിൽ കൊമ്പുകുത്തി ആന വീണത്. ഉടൻ മൃഗഡോക്ടറെ വരുത്തി ശുശ്രൂഷിച്ചെങ്കിലും അവന്റെ പ്രാണൻ പോയിരുന്നു. തുടർന്ന് വെള്ളമുണ്ടുകൊണ്ട് ആനയുടെ ശരീരമാകെ പുതപ്പിച്ചു. മുന്നിലായി നിലവിളക്കുതെളിച്ച്, ചന്ദനത്തിരി കത്തിച്ചുവച്ചു, ചുറ്റും മഞ്ഞൾപ്പൊടി തൂവി. ഗജവീരൻ 'സീതാരാമൻ'ചരിഞ്ഞു ആന ചരിഞ്ഞതറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങി. കൊറോണക്കാലമായതുകൊണ്ടുതന്നെ ആളുകളെ നിയന്ത്രിക്കുന്നതിനായി എസ്.ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ പോലീസുകാരും എത്തി. തേവരക്കാവ് റോഡിന്റെ ഇരുഭാഗങ്ങളും റിബൺ കെട്ടി വാഹനഗതാഗതവും ആളുകളേയും തടഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി, വൈസ് ചെയർമാൻ ഒ.വി. സലിം, ദേവസ്വം ഓഫീസർ പി.ബി. ബിജു, ശിവശങ്കരൻ മേനോക്കി തുടങ്ങിയവർ എത്തിയിരുന്നു. ആ ഗജവീരന് ചോറുരുളകളുമായി കാത്തിരുന്നു; ഒടുവിൽ... ഇടറോഡിലെ പറമ്പിലായിരുന്നു ആന ചരിഞ്ഞത്. അതിനാൽ, ഈ റോഡിലൂടെ പറമ്പിലേക്ക് ക്രെയിൻ കൊണ്ടുപോകാനുള്ള ശ്രമം ആദ്യം ഫലിച്ചില്ല. ഉച്ചയ്ക്കുശേഷം റോഡിലെ തൂണ് മാറ്റിയശേഷം ആനയുടെ ജഡം കെട്ടി ക്രെയിനിൽ കയറ്റി പ്രധാന റോഡിലെത്തിച്ച ശേഷമാണ് ലോറിയിൽ കയറ്റിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Kgp8jK
via
IFTTT
No comments:
Post a Comment