ലണ്ടൻ: കൊറോണവൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. എങ്കിലും അദ്ദേഹം ആശുപത്രിയിൽ തുടരും. ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ബോറിസ് ജോൺസണെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. സുഖംപ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. ഇപ്പോൾ മികച്ച നിലയിലാണ് യുകെ സർക്കാർ വക്താവ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ബോറിസ് ജോൺസണ് കൊറോണ സ്ഥിരീകരിച്ചത്. ഞായറാഴ്ച പരിശോധനകൾക്കെന്ന പേരിൽ ആശുപത്രിയിലെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിങ്കളാഴ്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ സാധാരണ ഓക്സിജൻ ചികിത്സ മാത്രമേ നൽകുന്നുള്ളൂവെന്നും വെന്റിലേറ്ററിന്റെ സഹായം ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ബോറിസ് ജോൺസണെ തീവ്രപരിചരണവിഭാഗത്തിൽ നിന്ന് മാറ്റിയതിൽ സന്തോഷംപ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ....We will always be there for our Great Farmers, Cattlemen, Ranchers, and Producers! — Donald J. Trump (@realDonaldTrump) April 10, 2020 Content Highlights:Coronavirus-Boris Johnson out of intensive care but remains in hospital
from mathrubhumi.latestnews.rssfeed https://ift.tt/2y6tc2V
via
IFTTT
No comments:
Post a Comment