ആന്ധ്രയില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ 1400 കി.മീ സ്‌കൂട്ടറോടിച്ച് അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 9, 2020

ആന്ധ്രയില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ 1400 കി.മീ സ്‌കൂട്ടറോടിച്ച് അമ്മ

ഹൈദരാബാദ്: ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഒറ്റപ്പെട്ട മകനെ തെലങ്കാനയിൽ തിരിച്ചെത്തിക്കാൻ മൂന്ന് ദിവസമെടുത്ത് 1400 കിലോമീറ്റർ സഞ്ചരിച്ച് ഒരമ്മ. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയിൽ നിന്ന് മകനെ സ്കൂട്ടറിൽ തിരിച്ചെത്തിച്ചത്. പോലീസിൽ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. നെല്ലൂരിലെ സോളയിൽ നിന്നാണ് അവർ മകനേയും കൊണ്ടു മടങ്ങിയത്. ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തിൽ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളിൽ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു റസിയ ബീഗം വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിസാമാബാദിലെ ഒരു സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വർഷം മുമ്പെ ഭർത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആൺ മക്കളുണ്ട്. ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകൻ നിസാമുദ്ദീൻ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്. സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാർച്ച് 12ന് നിസാമുദ്ദീൻ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടർന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാൻ റസിയ ബീഗം മുന്നിട്ടിറങ്ങിയത്. Content Highlights:Telangana Woman Rides 1,400 km On Scooty To Bring Back Son Stranded In Andhra Pradesh


from mathrubhumi.latestnews.rssfeed https://ift.tt/2yPIw4B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages