ചികിത്സയിലും പ്രതിരോധത്തിലും മാതൃക; കൊവിഡില്‍ പുതിയ പഠനങ്ങളില്ലാത്തത് കേരളത്തിലെ രോഗ നിയന്ത്രണത്തില്‍ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 17, 2020

ചികിത്സയിലും പ്രതിരോധത്തിലും മാതൃക; കൊവിഡില്‍ പുതിയ പഠനങ്ങളില്ലാത്തത് കേരളത്തിലെ രോഗ നിയന്ത്രണത്തില്‍ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം : ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ ചികിത്സയിലും പ്രതിരോധത്തിലും മാതൃകയാണ് കേരളം. എന്നാല്‍, കൊവിഡില്‍ പുതിയ പഠനങ്ങളില്ലാത്തത് കേരളത്തിലെ രോഗ നിയന്ത്രണത്തില്‍ തിരിച്ചടിയാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

വൈറസിന്റെ തീവ്രത, ജനിതക മാറ്റം എന്നിവ അടക്കം പഠന വിധേയമാക്കിയില്ലെങ്കില്‍ രോഗ നിയന്ത്രണമടക്കം കാര്യക്ഷമമാകില്ല.

വെറും അഞ്ച് പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച ഉടന്‍ ചൈന പഠനങ്ങള്‍ തുടങ്ങി. മറ്റ് രാജ്യങ്ങളിലേയും സ്ഥിതി ഇതുതന്നെ. പക്ഷേ 300ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും കേരളത്തില്‍ ഇതുവരെ ഒരു പഠനവും തുടങ്ങിയിട്ടില്ല.

രോഗത്തിന്റെ സ്വഭാവം, വൈറസിന്റെ തീവ്രത, രോഗം വന്ന വഴി, രോഗം ബാധിച്ചവരുടെ പ്രായം, സ്ത്രീയോ പുരുഷനോ, അവര്‍ക്കുള്ള മറ്റ് രോഗങ്ങള്‍ ഇങ്ങനെ വിവിധ ഘടകങ്ങള്‍ ശാസ്ത്രീയമായി പഠിക്കണം. അതിനെ അപഗ്രഥിച്ച് വേണം പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍. ഇങ്ങനെ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ചികിത്സയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



from mangalam.com https://ift.tt/2KioaDi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages