മുംബൈ: കേന്ദ്ര സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക്പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവരെ കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങൾ നടത്തേണ്ടതെന്നുമുള്ള വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രംഗത്ത്. കുടിയേറ്റത്തൊഴിലാളി പ്രശ്നം ടൈംബോംബ് പോലെയാണെന്നും അത് കൊറോണയേക്കാൾവലിയ പ്രശ്നമാവുന്നതിന് മുമ്പ് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന 1000 കണക്കിന് കുടിയേറ്റത്തൊഴിലാളികൾ മുംബൈയിൽ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. അവർ ചൊവ്വാഴ്ച ബാന്ദ്രയിൽ ഒത്തുചേർന്ന് തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒരുക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലായിരുന്നു ഈ പ്രതിഷേധം. രാജ്യത്തെ ഏറ്റവു വലിയ കൊറോണ ഹോട്ടസ്പോട്ടുകളിലൊന്നായിത്തീർന്ന മുംബൈയിൽ ലോക്ക്ഡൗൺ നിയമങ്ങൾ മറികടന്ന് ആയിരങ്ങൾ ഒത്തുകൂടിയത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളാതെയുള്ളതാണെന്ന അർഥത്തിലാണ്കേന്ദ്രസമീപനത്തിനെതിരെ കമൽഹാസൻ പ്രതികരിച്ചത്. "കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയാണ്. കൊറോണയെക്കാൾ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിർവ്വീര്യമാക്കണം", എന്നാണ് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചത്. മധ്യവർഗ്ഗ ജനതയുടെയും അതിനു മുകളിലുള്ളവരുടെയും മുന്നിൽ കണ്ടുള്ള ബാൽക്കണി സർക്കാർ ആവരുത് കേന്ദ്രം എന്ന് കമൽഹാസൻ മുമ്പ് വിമർശിച്ചിരുന്നു. "എല്ലാ ബാൽക്കണി ആളുകളും താഴത്തേക്കൊന്നു നോക്കണം. ആദ്യം അത് ഡൽഹിയിലായിരുന്നു ഇപ്പോൾ മുംബൈയിലും",ഡൽഹിയിലും ഇപ്പോൾ മുംബൈയിലും കാണുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ കണ്ട് കമൽഹാസൻ പറഞ്ഞു. content highlights:migrant issue is a time bomb, if not defused will become a crisis than Corona
from mathrubhumi.latestnews.rssfeed https://ift.tt/2K6lgBD
via
IFTTT
No comments:
Post a Comment