കൊച്ചി: പായിപ്പാട് 'അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവം ആസൂത്രിതമെന്നും ഇതിനു പിന്നില്‍ മൂന്നു പ്രബലസംഘടനകള്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും പോലീസ് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി: എസ്.ശ്രീജിത്ത് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതായി സൂചന. പെരുമ്പാവൂരിലടക്കം അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ കാരണം ഈ സംഘടനകളുടെ പിന്‍ബലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അതിഥി തൊഴിലാളികള്‍ പായിപ്പാട് സംഘടിച്ചത്. ഇവര്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരിക്കുകയും കേരളം വിട്ടുപോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ സംഘടനാ നേതാക്കളെന്നു കരുതുന്ന രണ്ട് പേരുടെ മൊെബെല്‍ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അതിഥി തൊഴിലാളികളില്‍ ചിലര്‍ മലയാളി യുവതികളെ വിവാഹം കഴിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണമായിരിക്കും നടക്കുക.
from mangalam.com https://ift.tt/2UEl0jj
via IFTTT
No comments:
Post a Comment