ദുരന്തമുഖങ്ങളിലെ കേരളമാതൃകയുടെ സല്‍പ്പേര് നശിപ്പിക്കുന്ന ‘രാഷ്ട്രീയ െവെറസുകള്‍’ കോവിഡ് കാലത്തും നമ്മുടെ സമൂഹത്തില്‍ വ്യാപിക്കുന്നു. എല്ലാവരെയും വീട്ടിലിരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തിനും സജ്ജമായി നില്‍ക്കുമ്പോഴും ഇത്തരക്കാര്‍ക്കു വിലക്കുകള്‍ ബാധകമല്ല. സമൂഹ അടുക്കളയുടെയും ഹോം ഡെലിവറിയുടെയും പേരിലുള്ള ഈ സേവനത്വരയ്ക്കു പിന്നില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നു വ്യക്തം.
ഒരുവര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന സര്‍ക്കാരിനുപോലും ഭരണകക്ഷിയില്‍പ്പെട്ട സ്വയംപ്രഖ്യാപിത സന്നദ്ധസേവകരെ നിയന്ത്രിക്കാനാകുന്നില്ല. അതിന് ഉദാഹരണമാണു പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ കണ്ടത്.
പൊതിച്ചോറും െകെയിട്ടുവാരി; സമൂഹ അടുക്കള അടച്ചുപൂട്ടി!
മാതൃസംഘടനയായ സി.പി.എമ്മിനെപ്പോലും അടുപ്പിക്കാതെയാണു ചില ഡി.െവെ.എഫ്.ഐക്കാര്‍ ആറന്മുള പഞ്ചായത്തിലെ വല്ലനയില്‍ ആരംഭിച്ച സമൂഹ അടുക്കള അടിച്ചുമാറ്റിയത്! അടുക്കളയില്‍നിന്നു പൊതിച്ചോറുമായി അരങ്ങത്തിറങ്ങി നിരങ്ങിയവര്‍ ഗുണഭോക്താക്കളോടു വണ്ടിക്കൂലിയും ചോദിച്ചു. സി.പി.എമ്മില്‍ ഒരുവിഭാഗവും ബി.ജെ.പിയും പരാതിപ്പെട്ടതോടെ പഞ്ചായത്ത് അധികൃതര്‍ അടുക്കളതന്നെ അടച്ചുപൂട്ടി.
അടുക്കള ഉദ്ഘാടനം ചെയ്തതു വീണാ ജോര്‍ജ് എം.എല്‍.എയായിരുന്നു. തൊട്ടുപിന്നാലെ പരാതികളുടെ പൊതിക്കെട്ടഴിഞ്ഞു. അടുക്കളയില്‍നിന്നു പൊതിച്ചോറ് െകെക്കലാക്കി ഡി.െവെ.എഫ്.ഐയുടെ പേരില്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രധാനപരാതി. ഭരണസമിതിയിലെ അസ്വാരസ്യം മൂലം പൊതിച്ചോറ് അര്‍ഹതയുള്ളവരില്‍ എത്തിയിരുന്നുമില്ല.
കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ട സമൂഹ അടുക്കള സി.പി.എം. ഏറ്റെടുക്കുകയും പൊതിച്ചോര്‍ വിതരണം ഡി.െവെ.എഫ്.ഐയെ ഏല്‍പ്പിക്കുകയും ചെയ്‌തെന്നു ബി.ജെ.പി. ആരോപിക്കുന്നു. എന്നാല്‍, സി.പി.എമ്മുകാരെപ്പോലും ഡി.െവെ.എഫ്.ഐ. അടുപ്പിച്ചില്ലെന്നതാണു വസ്തുത. സംസ്ഥാന സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധപ്രവര്‍ത്തകരെയും ഒഴിവാക്കി.
പോസ്റ്ററില്‍ പടമാകുമോ ഭിത്തിയില്‍ പടമാകുമോ?
സമൂഹ അടുക്കളയില്‍നിന്നുതന്നെ കോവിഡിന്റെ സമൂഹവ്യാപനം തുടങ്ങുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ജനപ്രതിനിധികളുടെ തള്ളിക്കയറ്റമാണെങ്ങും. നാലുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നൊക്കെയാണു വ്യവസ്ഥ. എന്നാല്‍, നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ കലക്ടര്‍ പുറത്തിറങ്ങിയാലും ചുറ്റും എട്ടുപേരുണ്ടാകും. എസ്.പിയാണ് വരുന്നതെങ്കില്‍ 10 പേരാകും. രാഷ്ട്രീയക്കാര്‍ സ്വന്തമായി പി.ആര്‍. ഏജന്‍സി കൊണ്ടുനടക്കുന്നു.
മഹാപ്രളയകാലത്ത് ഒരു എം.എല്‍.എ. മഴക്കോട്ട് ധരിച്ച് കുട്ടിയെ എടുക്കുന്ന ചിത്രം പിന്നീടു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്ററായെന്നതും ഇതിനോടു കൂട്ടിവായിക്കണം. കോവിഡ് കാലത്ത് സമൂഹ അടുക്കളയിലെ അടുപ്പൂതുന്നതും റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചുവരുകളില്‍ കാണാം.
യൂത്തന്മാര്‍ ചെന്നുകയറിയത് കോവിഡിന്റെ മടയില്‍!
പത്തനംതിട്ട ജില്ലയിലാണു സംഭവം. പ്രതിപക്ഷത്തുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു 'സ്വന്തമായി' സമൂഹ അടുക്കള ഇല്ലാത്തതിനാല്‍ നാടുനീളെ നടന്ന് പൊതിച്ചോര്‍ സമാഹരിച്ചു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കു പുറമേ വീടുകളില്‍ കഴിയുന്ന വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കുമെല്ലാം പൊതിച്ചോര്‍ കൊടുത്തു. ഒപ്പം നിന്ന് പടവുമെടുത്തു. പിന്നെയാണ് ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. പോയ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമുണ്ടായിരുന്നു. അതോടെ കളിമാറി. പൊതിച്ചോര്‍ വിതരണക്കാരായ 24 പേരോട് 14 ദിവസം വീട്ടിലിരുന്നോളാന്‍ ജില്ലാ കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. അങ്ങനെ ഇപ്പോള്‍ വീട്ടിലിരിക്കുന്നവരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്നു!
ഭരണകക്ഷിയെന്നു പറഞ്ഞ് പുറത്തുകറങ്ങാന്‍ സ്വയം െലെസന്‍സെടുത്ത ഒരു കുട്ടിസഖാവ് കോന്നിയില്‍ വിരട്ടിയതു പോലീസുകാരെയാണ്. എം.എല്‍.എയുടെ ആളാണെന്നും പൊതിച്ചോറുമായി പോവുകയാണെന്നുമായിരുന്നു വിരട്ട്. പോലീസുകാരന്‍ കോന്നി ഇന്‍സ്‌പെക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഒടുവില്‍ കോന്നി എം.എല്‍.എ. ജനീഷ്‌കുമാറിനു നേരിട്ടെത്തി പോലീസുകാരനോട് മാപ്പ് ചോദിക്കേണ്ടിവന്നു. സ്വന്തമായി സന്നദ്ധസേന രൂപീകരിച്ച് പൊതിച്ചോര്‍ വീട്ടിലെത്തിക്കുന്ന എം.എല്‍.എയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ ആ അധ്യായത്തിന് അന്ത്യമായി.
ഹലോ, കോവിഡല്ലേ?
ആരോഗ്യവകുപ്പും പോലീസും അതീവരഹസ്യമായി െകെകാര്യം ചെയ്യേണ്ടതാണു കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ പേരുവിവരങ്ങള്‍. എന്നാല്‍, ഇവരുടെ ഫോണ്‍ നമ്പറടക്കമുള്ള പട്ടിക കണ്ണൂരിലെ സി.പി.എം. നേതൃത്വത്തിന്റെ പക്കലെത്തി. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണില്‍ സി.പി.എം. ജില്ലാ സെക്രട്ടറി വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചതോടെയാണു സംഭവം വിവാദമായത്. പട്ടിക ചോര്‍ന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
ഫെയ്‌സ്ബുക്കില്‍ വിഷം വിളമ്പുന്നവര്‍
സമൂഹ അടുക്കളകളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷം ചേര്‍ക്കുമെന്നും അവരെ അടുപ്പിക്കരുതെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണു തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകന്‍ ചാമക്കാല കോലോത്തും പറമ്പില്‍ അബ്ദു റഹ്മാന്‍ കുട്ടി അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുമെന്നു പ്രചരിപ്പിച്ച കൊടുങ്ങല്ലൂര്‍ പതിയാശേരി സ്വദേശി ഹാരിസ് അനീഫിനെതിരെയും പോലീസ് കേസെടുത്തു.
അടുക്കളയില്‍ പുകയുന്ന രാഷ്ട്രീയം
കോഴിക്കോട് ജില്ലയിലും സമൂഹ അടുക്കളകള്‍ രാഷ്ട്രീയ-യുവജനസംഘടനകള്‍ െഹെജാക്ക് ചെയ്തപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധപ്രവര്‍ത്തകര്‍ ഔട്ടായി. പയ്യോളി നഗരസഭയ്ക്കു സമീപത്തെ സമൂഹ അടുക്കളയുടെ നിയന്ത്രണം സി.പി.എം. െകെയടക്കിയതിനെതിരേ യു.ഡി.എഫ്. രംഗത്തുവന്നു. ബാലുശ്ശേരിയിലും ഇതേ പ്രശ്‌നമുയര്‍ന്നിരുന്നു. സൗജന്യ റേഷന്‍ വിതരണവും ഇപ്രകാരം െഹെജാക്ക് ചെയ്യുന്നതായി ആരോപണമുണ്ട്. മലപ്പുറം, കോട്ടയ്ക്കലില്‍ മുസ്ലിംയൂത്ത്‌ലീഗിന്റെ ''െവെറ്റ്ഗാര്‍ഡുമാര്‍'' സമൂഹ അടുക്കള െകെയേറിയെന്നു പരാതിപ്പെട്ടതു ഡി.െവെ.എഫ്.ഐയാണ്. ഇതേത്തുടര്‍ന്ന്, സമൂഹ അടുക്കളയില്‍ രാഷ്ട്രീയം വേണ്ടെന്ന പ്രസ്താവനയുമായി മന്ത്രി കെ.ടി. ജലീല്‍ രംഗത്തുവന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്നില്‍ സമൂഹ അടുക്കളയെച്ചൊല്ലി കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റും ഇടതനുകൂലിയായ സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം തല്ലിന്റെ വക്കോളമെത്തി. ഭക്ഷണവിതരണത്തിനു നിയോഗിച്ച സന്നദ്ധപ്രവര്‍ത്തകരെല്ലാം ഡി.െവെ.എഫ്.ഐക്കാരാണെന്നായിരുന്നു പ്രസിഡന്റിന്റെ ആരോപണം. ജില്ലയില്‍ നിലവില്‍ കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയും വ്യാപകമായി സമൂഹ അടുക്കളകള്‍ തുറന്നിട്ടുണ്ട്.
from mangalam.com https://ift.tt/347GkRw
via IFTTT
No comments:
Post a Comment