കാസര്‍കോട് കോവിഡ്‌വാര്‍ഡില്‍ നിന്ന് പിടികൂടിയ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 9, 2020

കാസര്‍കോട് കോവിഡ്‌വാര്‍ഡില്‍ നിന്ന് പിടികൂടിയ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു

തിരുവനന്തപുരം: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കാൻ സജ്ജീകരിച്ച വാർഡിൽ നിന്ന് പിടികൂടിയ പൂച്ചകൾ ചത്തതിനെ തുടർന്ന് അവയുടെ ആന്തരികാവയവങ്ങൾ വിശദപരിശോധനയ്ക്ക് അയച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് പിടികൂടിയ അഞ്ച് പൂച്ചകളുടെ ആന്തരികാവയവങ്ങളാണ് തിരുവനന്തപുരത്തെ ഇൻസ്റ്റിട്യൂട്ട് ഓഫ് അനിമൽ ഡിസീസസ് സെന്ററിൽ വിശദപരിശോധനയ്ക്ക് അയച്ചത്. ചത്ത പൂച്ചകളെ പ്രാഥമികമായി പരിശോധിച്ചതിൽ കോവിഡ് ലക്ഷണളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയ ശേഷം കൂട്ടിലടച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ചത്ത നിലയിൽ കണ്ടത്. കൂടിനുള്ളിലെ പരിമിതമായ വായുസഞ്ചാരവും ചിലപ്പോൾ മരണകാരണമാവാമെന്നും അവർ പറഞ്ഞു. രണ്ട് ആൺപൂച്ചകൾ, ഒരു പെൺപൂച്ച, രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ എന്നിവയാണ് ചത്തത്. മാർച്ച് 28 നാണ് ഇവയെ പിടികൂടിയത്. രണ്ട് ദിവസങ്ങൾക്ക് ശേഷം പെൺപൂച്ച ചത്തു. വൈകാതെ ബാക്കി പൂച്ചകളും ചത്തു. പൂച്ചകൾക്ക് ഭക്ഷണവും പാലും നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. കോവിഡ് വാർഡിൽ നിന്ന് പിടികൂടിയ ശേഷം ചത്തതിനാൽ വൈറസ്ബാധ സംശയിച്ചതിനാലാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വിശദപരിശോധയ്ക്കായി പൂച്ചകളുടെ ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തേക്കയക്കുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ടിറ്റോ ജോസഫ്, ഡോ സേതു ലക്ഷ്മി എന്നിവർ പറഞ്ഞു. ആവശ്യമെങ്കിൽ ആന്തരികാവയവങ്ങൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിലേക്ക് അയക്കുമെന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ കാസർകോട് ജില്ലാ കോ ഓർഡിനേറ്റർ ജോസഫ് പറഞ്ഞു. യുഎസ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പൂച്ചകൾ ചത്തതിന്റെ വാർത്ത പുറത്ത് വന്നത്. ഇത് മൃഗസംരക്ഷണവകുപ്പ് അധികൃതരുൾപ്പെടെയുള്ളവരിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. Content Highlights: 5 cats caught from COVID-19 ward in Kerala die Organs to be examined


from mathrubhumi.latestnews.rssfeed https://ift.tt/3e3E1n0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages