ഇന്ത്യയില്‍ നിന്നുള്ള റാപ്പിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 11, 2020

ഇന്ത്യയില്‍ നിന്നുള്ള റാപ്പിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തിലെത്തി

കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള റാപ്പിഡ് റെസ്പോൺസ് മെഡിക്കൽ സംഘം കുവൈത്തിലെത്തി.കുവൈത്ത് ആരോഗ്യ മന്ത്രാലയം മെഡിക്കൽ സർവീസസ് വിഭാഗം മേധാവി ഷെയ്ഖ് ഡോ. അബ്ദുള്ള മെഷാൽ അൽ സബാഹ്, ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ രാജ് ഗോപാൽ സിംഗ്, കുവൈറ്റ് എയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്നാണ് ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിൽ എത്തിയ മെഡിക്കൽ സംഘത്തെ അബ്ദുള്ള അൽ മുബാറക് വിമാന താവളത്തിൽ വരവേറ്റത്. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന ശക്തവും ചരിത്ര പരവുമായ സുദീർഘ സഹൃദ ബന്ധത്തിന്റെ ഭാഗമായാണ് ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തിയത്. ആഗോള തലത്തിലും മേഖലയിലും നിലനിൽക്കുന്ന കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സഹൃദ രാജ്യത്തിനു വേണ്ട മെഡിക്കൽ സഹായം എത്തിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയുമാണ് മെഡിക്കൽ സംഘത്തിന്റ ദൗത്യം. വിദേശി സമൂഹങ്ങൾക്കിടയിൽ സാമൂഹിക വ്യാപനം ആരംഭിച്ചതോടെ. കുവൈത്തിന്റ അഭ്യർഥന അനുസരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള 15 അംഗ ഇന്ത്യ റാപ്പിഡ് റെസ്പോൺസ് മെഡിക്കൽ സംഘം കുവൈത്തിലെത്തിയതു. ഡോക്ടർമാർ, നേഴ്സസ് , പാരാ മെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന മെഡിക്കൽ സംഘം രണ്ടാഴ്ച ക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കൽ സംഘത്തെ സഹായിക്കുകയും അവർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്യും. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹും, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടർന്ന്, ഇന്ത്യൻവിദേശ കാര്യ മന്ത്രി എസ് ജയശങ്കറും കുവൈത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സർ അൽ സബാഹും തമ്മിൽ നടന്ന ചർച്ച കളുടെ വെളിച്ചത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ സഹൃദബന്ധം കണക്കിലെടുത്താണ് മെഡിക്കൽ സംഘം കുവൈത്തിൽ എത്തിയത്. content highlight: Rapid Response Medical Team from India arrived in Kuwait


from mathrubhumi.latestnews.rssfeed https://ift.tt/2xkSGcU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages