വാഷിങ്ടൺ: കൊറോണ കാട്ടുതീപോലെ പടരുന്നതിനിടെ രോഗ ചികിത്സയ്ക്കായി ഇന്ത്യയോട് മലേറിയ മരുന്നുകൾ നൽകണമെന്നഭ്യർഥിച്ച് അമേരിക്ക. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ ഗുളികകൾ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തങ്ങൾക്ക് വേണ്ടി അതിൽ ഇളവ് വരുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്. മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവനുവദിക്കണമെന്ന് അഭ്യർഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാർ നിർദ്ദേശിച്ചാൽ താനും മരുന്ന് കഴിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതൽ നിർമിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്പൈൽ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപുമായി ഫോൺ സംഭാഷണം നടത്തിയ കാര്യം പ്രധാനമനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മലേറിയ മരുന്നിന്റെ കാര്യം സംസാരിച്ചുവെന്ന് അതിൽ പറയുന്നില്ല. കോവിഡ്-19 നെതിരെ ഒരുമിച്ച് പൊരുതാൻ ധാരണയിലെത്തിയെന്നാണ് മോദിയുടെ ട്വീറ്റിൽ പറയുന്നത്. അമേരിക്കയിൽ രോഗം ബാധിച്ചവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോദി ആശംസിച്ചു. അമേരിക്കയിൽ നിലവിൽ 301,902 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 8,175 പേർ മരിച്ചു. Content Highlights:Donald Trump Requests PM Modi To Release Anti-Malarial Drug To Fight COVID-19
from mathrubhumi.latestnews.rssfeed https://ift.tt/34awxdr
via
IFTTT
No comments:
Post a Comment