കോട്ടയം: കോവിഡ് രോഗമുള്ള ഡ്രൈവർക്കൊപ്പം ലോറിയിൽ സഞ്ചരിച്ച മറ്റൊരു ഡ്രൈവർ കോട്ടയം മാർക്കറ്റിൽ ലോഡുമായി എത്തി. ഇതോടെ, ഈ ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ 17 പേർ നിരീക്ഷണത്തിൽ. മടങ്ങിയ ഡ്രൈവറെ തിരിച്ചുള്ള യാത്രയിൽ എറണാകുളത്ത് കണ്ടെത്തി സാംപിളെടുത്തു.19-ന് തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി ഇവർ രണ്ടുപേരും വരുകയായിരുന്നു. പാലക്കാട്ടുവെച്ച്, വണ്ടി ഓടിച്ചിരുന്ന വ്യക്തിക്ക് അസ്വസ്ഥത തോന്നുകയും ചികിത്സ തേടുകയും ചെയ്തു. ലോറിയുമായി മറ്റേ ഡ്രൈവർ കോട്ടയത്തേക്ക് പോന്നു.19-ന് രാത്രിയായിരുന്നു ആദ്യത്തെയാൾ പാലക്കാട് ഇറങ്ങിയത്. 21-ന് മറ്റേയാൾ കോട്ടയത്ത് എത്തി ചരക്ക് ഇറക്കി മടങ്ങി. പാലക്കാട് ചികിത്സയിലുള്ള ഡ്രൈവർക്ക് ഇതിനകം പോസിറ്റീവായി. ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിച്ചു. ഈ ഡ്രൈവറുമായി ഇടപെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. എറണാകുളത്തുവെച്ച് പോലീസും ആരോഗ്യപ്രവർത്തകരും വണ്ടി തടഞ്ഞ് ഇദ്ദേഹത്തെ സ്രവപരിശോധനയ്ക്ക് വിധേയനാക്കി. ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി. കോട്ടയം മാർക്കറ്റിലെ പഴക്കട ഉടമയും ജീവനക്കാരും ലോഡിങ് തൊഴിലാളികളും ഉൾപ്പെടെ 17 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയതായി തിരിച്ചറിഞ്ഞു. കടയുടമയെയും ലോഡിങ് തൊഴിലാളികളിൽ ഒരാളെയും കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധിച്ചു. കട അടപ്പിച്ചു. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. സാംപിൾ പരിശോധനാ ഫലം വ്യാഴാഴ്ച ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2RY0ZTl
via
IFTTT
No comments:
Post a Comment