കൊച്ചി: ഐ.ടി. ബിസിനസ് സംരംഭമെന്ന നിലയിലാണ് ക്വിക് ഡോക്ടർ ഹെൽത്ത്കെയർ എന്ന കമ്പനി തുടങ്ങിയതെന്ന്ഉടമകളിലൊരാളായ എറണാകുളം എളവൂർ ചക്കിയത്ത് വീട്ടിൽ സി.എ.സണ്ണി 'മാതൃഭൂമി'യോട് പറഞ്ഞു. ദീർഘനാൾ സൗദി അറേബ്യയിലായിരുന്നു. നാട്ടിലെത്തിയശേഷം ബിസിനസുകൾ ചെയ്യുന്നുണ്ട്. ഓട്ടോറിക്ഷയും വാങ്ങി. സുഹൃത്തായ ചങ്ങനാശ്ശേരി സ്വദേശി ലാലൻ വർഗീസുമായി ചേർന്നാണീ സംരംഭം. അദ്ദേഹം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളാണെന്നും സണ്ണി പറഞ്ഞു. * ഐ.ടി. രംഗത്തോ ആരോഗ്യമേഖലയിലോ മുൻപരിചയമുണ്ടോ..? നാട്ടിലെത്തിയശേഷം പല ബിസിനസും ആലോചിച്ചിരുന്നു. പുതിയ സംരംഭമെന്ന നിലയിലാണ് ടെലിമെഡിസിൻ കമ്പനി തുടങ്ങാൻ തീരുമാനിച്ചത്. * ഒരുപരിചയവുമില്ലാത്ത മേഖലയിൽ എങ്ങനെ നിക്ഷേപമിറക്കി ? ഞങ്ങൾ അതിന് ചുമതലക്കാരെ നിയമിച്ചിട്ടുണ്ട്. ഞങ്ങളുടെ ചീഫ് മാർക്കറ്റിങ് ഓഫീസറുമായി ബന്ധപ്പെട്ടാൽ കമ്പനിയുടെ പ്രവർത്തനമേഖലയെക്കുറിച്ച് കൂടുതലറിയാൻ കഴിയും * ഓട്ടോറിക്ഷ ഓടിക്കുന്ന ആൾ വ്യവസായസംരംഭം തുടങ്ങുന്നതിലെ ദുരൂഹതയും ആരോപണമായി ഉയർന്നിട്ടുണ്ടല്ലോ..? സൗദിയിൽനിന്നുവന്നശേഷം ഞാൻ ഓട്ടോറിക്ഷയും വാങ്ങിയിട്ടുണ്ട്. * പാർട്ണറായി ലാലൻ വർഗീസിനെ എങ്ങനെകിട്ടി ? ചങ്ങനാശ്ശേരിക്കാരനായ എന്റെ സുഹൃത്താണ്. ബിസിനസിൽ താത്പര്യം പ്രകടിപ്പിച്ചുവന്നതാണ്. * ക്വിക് ഡോക്ടർ എങ്ങനെയാണ് സർക്കാരുമായി ബന്ധപ്പെടുന്നത്? കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ചറിയാൻ നിങ്ങൾ സി.എം.ഒ.യെ ബന്ധപ്പെട്ടാൽ മതി. * ബിസിനസിനുപിന്നിൽ മകനാണെന്ന് പറയുന്നുണ്ടല്ലോ...? മകൻ സഫിൽ സണ്ണി എൻജിനീയറിങ് കഴിഞ്ഞ് ഇൻഫോപാർക്കിൽ ജോലിചെയ്യുകയാണ്. contet highlight: Quick Doctor Healthcare
from mathrubhumi.latestnews.rssfeed https://ift.tt/2VFN5Gm
via
IFTTT
No comments:
Post a Comment