ബ്രസീല്‍: കോവിഡ് ഭീഷണിയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ഇതിലൊന്നും പെടാതെ കോവിഡിനെ കേവലമായൊരു പനിയെന്ന് വിശേഷിപ്പിക്കുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സൊനാരോ. 'ട്രംപിനേക്കാള്‍ അപകടകാരിയായ നേതാവെന്നാണ്' രാജ്യാന്തര മാധ്യമങ്ങള്‍ ഇദ്ദേഹത്തിന് നല്‍കിയ വിശേഷണം. ഇന്ത്യയില്‍ തുടക്കം മുതലേ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അമേരിക്കയിലാകട്ടെ കാര്യങ്ങള്‍ മാറിമറിയുന്നു എന്നു കണ്ടപ്പോഴേ ട്രംപ് തന്റെ നിലപാട് മാറ്റി. ഇറ്റലിയും വന്‍ തിരിച്ചടി നേരിട്ടതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍, ബ്രസീലില്‍ ഇപ്പോഴും യാതൊരു മുന്‍കരുതലുകളും എടുത്തിട്ടില്ല. ഇതിനെതിരേ വന്‍ ജനരോഷം ഉയരുകയാണ്.
കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള പ്രതിരോധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് ബോള്‍സൊനാരോ പറയുന്നത്. കോവിഡുമായി തുലനം ചെയ്യുമ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കോവിഡ് കേവലം പനിയാണെന്നും ഇതുകൊണ്ടാരും മരിക്കില്ലെന്നുമുള്ള ബോള്‍സൊനാരോയുടെ പ്രസംഗവീഡിയോ ഒടുക്കം ട്വിറ്റര്‍ തന്നെ നീക്കം ചെയ്തു. ലോക്ഡൗണ്‍ തുടര്‍ന്നാല്‍ തൊഴിലില്ലായ്മ ഉണ്ടാകുമെന്നും പട്ടിണിമരണങ്ങള്‍ ഉണ്ടാകുമെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനയും നേരത്തെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ബ്രസീലില്‍ ഇതുവരെ രോഗബാധിതര്‍ 8044. 324പേര്‍ മരിക്കുകയും ചെയ്തു.
അപകടങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടാറില്ല എന്ന ഉപമയാണ് ബ്രസീല്‍ പ്രസിഡന്റ് ഇതിന് നല്‍കുന്ന മറുപടി. എന്നാല്‍ പ്രസിഡന്റിന്റെ നിലപാടിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക്. ഇതോടെ രാഷ്ട്രീയ പ്രതിസന്ധിക്കും വഴി തുറന്നിരിക്കുകയാണ്. 27ല്‍ 24 ഗവര്‍ണര്‍മാരും പ്രസിഡന്റിനെ എതിര്‍ക്കുന്നവരാണ്. സാമൂഹിക അകലം പാലിച്ച് എല്ലാവരും വീടുകളില്‍ തന്നെ കഴിയാനാണ് ഒരു ഡോക്ടര്‍കൂടിയായ ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആരോഗ്യമന്ത്രിയുടെ നിലപാടിന് വന്‍ ജനപിന്തുണയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇത് കണ്ടിട്ടെങ്കിലും സ്വന്തം നിലപാട് മാറ്റണമെന്ന് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ ആവശ്യപ്പെടുകയാണ്. പ്രസിഡന്റിനേക്കാള്‍ വലുതാണ് ജനമാണെന്നും മാധ്യമങ്ങള്‍ പറയുന്നു.
from mangalam.com https://ift.tt/3bJDcOn
via IFTTT
No comments:
Post a Comment