ബോറിസ് ജോൺസൺ മരുന്നുകളോടു പ്രതികരിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

ബോറിസ് ജോൺസൺ മരുന്നുകളോടു പ്രതികരിക്കുന്നു

ലണ്ടൻ: കോവിഡ്-19 ബാധിതനായി തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മരുന്നുകളോടു പ്രതികരിക്കുന്നുവെന്ന് അധികൃതർ. തുടർച്ചയായ മൂന്നാംദിവസവും അദ്ദേഹം ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലെ ഐ.സി.യു.വിൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്ന ജോൺസണ് ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എലിസബത്ത് രാജ്ഞിയും രാജകുടുംബത്തിലെ മറ്റു മുതിർന്ന അംഗങ്ങളും ജോൺസന്റെ കുടുംബത്തിന് ആശ്വാസസന്ദേശമറിയിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ഗർഭിണിയായ പ്രതിശ്രുതവധു കാരി സൈമണ്ട്സ് പറഞ്ഞു. ബോറിസ് ജോൺസൺ തിരിച്ചെത്തുമെന്നും അദ്ദേഹമൊരു പോരാളിയാണെന്നും പ്രധാനമന്ത്രിയുടെ താത്കാലികചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. മാർച്ച് 27-നായിരുന്നു ജോൺസണ് കോവിഡ് സ്ഥിരീകരിച്ചത്. Content Highlights: Coronavirus: Boris Johnson improving as intensive care treatment continues


from mathrubhumi.latestnews.rssfeed https://ift.tt/2xhWR9k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages