യു.എസിൽ രോഗികൾ നാലുലക്ഷം, മരണം കുറയാതെ യൂറോപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

യു.എസിൽ രോഗികൾ നാലുലക്ഷം, മരണം കുറയാതെ യൂറോപ്പ്

വാഷിങ്ടൺ/പാരീസ്/മഡ്രിഡ്/റോം: നിയന്ത്രണനടപടികൾ വേഗത്തിലാക്കിയിട്ടും യു.എസിലും യൂറോപ്പിലും കോവിഡ് മരണങ്ങൾ കുതിച്ചുയരുന്നു. യു.എസിൽ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ഇതുവരെ 4,00,549 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 12,857 പേർ മരിച്ചു. ചൊവ്വാഴ്ചമാത്രം രണ്ടായിരത്തോളം പേരാണ് മരിച്ചത്. പ്രശസ്ത നാടോടിഗാന രചയിതാവ് ജോൺ പ്രീൻ (73) ബുധനാഴ്ച മരിച്ചു. വ്യാപനകേന്ദ്രമായി തുടരുന്ന ന്യൂയോർക്കിൽ സ്ഥിതി അതിഗുരുതരമാണ്. കാലിഫോർണിയ 20 കോടി മുഖാവരണങ്ങൾ വാങ്ങിയതായി ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. ലോസ് ആഞ്ജലിസിലും ജനങ്ങൾക്ക് മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്. 30,000 വെന്റിലേറ്ററുകൾ നിർമിച്ചുനൽകുമെന്ന് യു.എസിലെ പ്രമുഖ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് അറിയിച്ചു. ജൂൺ ഒന്നിന് ആറായിരം വെന്റിലേറ്ററുകൾ കൈമാറും. യൂറോപ്പിൽ ഏഴരലക്ഷത്തിലേറെപ്പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ലോകത്തെ ആകെ കേസുകളുടെ പകുതിയോളം വരുമിത്. 7,50,276 പേർക്ക് കോവിഡ് രോഗം ബാധിക്കുകയും 58,627 പേർ മരിക്കുകയുംചെയ്ത യൂറോപ്പാണ് മഹാമാരി ഏറ്റവുംകൂടുതൽ ബാധിച്ച ഭൂഖണ്ഡം. സ്പെയിനിൽ തുടർച്ചയായ രണ്ടാംദിവസവും മരണസംഖ്യ ഉയർന്നു. ബുധനാഴ്ച 757 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14,555 ആയി. ചൊവ്വാഴ്ച 743 പേർ മരിച്ചിരുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 4.4 ശതമാനം ഉയർന്ന് 1.46 ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വ്യായാമത്തിനായി ആളുകൾ പുറത്തിറങ്ങുന്നത് നിരോധിച്ചു. മറ്റുനഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അതിനിടെ, കോവിഡ് വ്യാപനം കൂടുതൽ നാശമുണ്ടാക്കിയ രാജ്യങ്ങൾക്കായി രക്ഷാപദ്ധതി തയ്യാറാക്കാനായി ചേർന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ചർച്ച പരാജയപ്പെട്ടു. നിബന്ധനകളിൽ നെതർലൻഡ്സ് തർക്കമുന്നയിച്ചതോടെയാണിത്. * ഇറാനിൽ മരണം നാലായിരത്തോടടുക്കുന്നു. 3,993 പേരാണ് ഇതുവരെ മരിച്ചത്. അടിയന്തര സാമ്പത്തികസഹായത്തിന് ഇറാൻ അന്താരാഷ്ട്ര നാണ്യനിധിയെ സമീപിച്ചു. 500 കോടി ഡോളറിന്റെ സഹായമാണ് ഇറാൻ ആവശ്യപ്പെട്ടിട്ടുള്ളത്. * ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ് ജാക്ക് ഡോർസി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി 100 കോടി ഡോളർ നൽകി. രാജ്യം മരണം ബാധിതർ ഇറ്റലി 17,127 1,35,586 സ്പെയിൻ 14,555 1,46,690 യു.എസ്. 12,933 4,03,492 ഫ്രാൻസ് 10,328 1,09,329 യു.കെ. 6159 55,242 Content Highlights: United States Coronavirus: 410,916 Cases and 14,214 death


from mathrubhumi.latestnews.rssfeed https://ift.tt/2XwTUwH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages