ആദിരാജിന്റെ ‘കൂട്’ കോവിഡ് കഥയിൽ ആദ്യയിനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

ആദിരാജിന്റെ ‘കൂട്’ കോവിഡ് കഥയിൽ ആദ്യയിനം

ആദിരാജ് കോട്ടയം: തമിഴ് മാതൃഭാഷയും മലയാളം പ്രിയഭാഷയുമായ എട്ടാംക്ളാസുകാരൻ ആദിരാജിന്റെ കഥ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കോവിഡ് പുസ്തകത്തിന്റെ പൂമുഖത്ത്. എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച കോവിഡ് കഥാപുസ്തകത്തിലെ ആദ്യകഥയായ 'കൂട്' കോട്ടയം എസ്.എച്ച്. മൗണ്ട് സ്കൂളിലെ ആദിരാജ് എഴുതിയതാണ്. “കിളിവാതിലിലൂടെ പുറത്ത് ഞാനൊരു കിളിയെ കണ്ടു. അത് ഉറക്കെ പാടി എന്നെ രസിപ്പിക്കുന്നു. പക്ഷേ, അതിനെ പിൻതുടരാൻ എനിക്ക് പറ്റുന്നില്ലല്ലോ. കാരണം ഞാനാണല്ലോ ഇപ്പോൾ കൂട്ടിൽ.” ആദിരാജിന്റെ കഥ ഇങ്ങനെയാണ് ഇക്കാലത്തെ രേഖപ്പെടുത്തുന്നത്. കഥ വായിച്ച് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ആദിരാജിനെ വിളിച്ച് അഭിനന്ദിച്ചു. ഇനിയും എഴുതണമെന്ന ഉപദേശവും കിട്ടിയതോടെ ആകെ ആവേശത്തിലാണ് ആദി. പ്രകൃതിയെക്കുറിച്ച് എഴുതാൻ ടീച്ചർ നൽകിയ നിർദേശം ഇങ്ങനെയൊക്കെ ആകുമെന്ന് ആദി കരുതിയില്ല. ഇപ്പോൾ എല്ലാവരും വിളിക്കുന്നു, അഭിനന്ദിക്കുന്നു. ഇതോടെ പടം വരയ്ക്കുകയും അത്ലറ്റിക്സിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുന്ന ആദി എഴുത്തിലും ശ്രദ്ധിക്കാൻ തീരുമാനിച്ചു. മലയാളം തനിക്കും സഹോദരി നാഗേശ്വരിക്കും നന്നായി അറിയാമെന്ന് ആദിരാജ് പറയുന്നു. വീട്ടിൽ തമിഴും മലയാളവും സംസാരിക്കും. മലയാളത്തിൽ എഴുതാൻ ഇഷ്ടമേറെയാണ്. വർഷങ്ങൾക്കുമുമ്പ് കോട്ടയത്തെത്തി താമസിക്കുന്നവരാണ് തമിഴ്നാട് ശിവകാശി സ്വദേശിയായ അച്ഛൻ മുത്തുകുമരേശനും അമ്മ ലോകേശ്വരിയും. അജന്ത പ്രസ് ജീവനക്കാരനാണ് മുത്തുകുമരേശൻ. അമ്മ തയ്യൽത്തൊഴിലാളിയും. Content Highlight: Adiraj wrote the book Koodu about CoronaVirus


from mathrubhumi.latestnews.rssfeed https://ift.tt/2yGIX0Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages