യുഎഇയില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു. ഒരു മലയാളി ഉള്‍പ്പെടെയാണ് ഏഴ് മരണം റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. പാലക്കാട് തൃത്താല തലക്കശ്ശേരി സ്വദേശി അബ്ദുല്‍ ഹമീദ്(47) ആണ് മരിച്ച മലയാളി. ദുബായില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന അബ്ദുള്‍ ഹമീദ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി. മലയാളികളുടെ എണ്ണം ഇരുപതുമായി.
യു.എ.ഇയില്‍ അഞ്ഞൂറ്റിമുപ്പത്തിനാലു പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒന്‍പതിനായിരത്തി എണ്ണൂറ്റിപതിമൂന്നു പേരാണ് ആകെ രോഗബാധിതര്‍. ആയിരത്തിഎണ്ണൂറ്റി എഴുപത്തേഴു പേര്‍ സുഖം പ്രാപിച്ചു. ദിവസവും നൂറിലേറെപ്പേര്‍ രോഗമുക്തി നേടുന്നത് ശുഭസൂചനയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
from mangalam.com https://ift.tt/3cLLUMl
via IFTTT
No comments:
Post a Comment