ജനീവ: കോവിഡ് ലോകത്തിന് മേല്‍ ഏര്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. എല്ലാ മേഖലകളിലും കോവിഡിന്റെ പ്രഭാവം വളരെ ഗുരുതരമായാണ് ഏറ്റിട്ടുള്ളത്. കോവിഡ് ഏറ്റവും ബാധിക്കുക വികസ്വരരാജ്യങ്ങളെയാകുമെന്നാണ് വിലയിരുത്തല്‍. വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കനത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നടപ്പുസാമ്പത്തികവര്‍ഷം ഇത്തരം രാജ്യങ്ങളുടെ വിദേശകടത്തിന്റെ തിരിച്ചടവ് 2.6 ലക്ഷംകോടി ഡോളറിനും 3.4 ലക്ഷംകോടി ഡോളറിനും ഇടയില്‍ വര്‍ധിക്കുമെന്നാണ് യു.എന്നിന്റെ വ്യാപാരവികസനകാര്യ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് ഏല്‍പ്പിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ മറികടക്കാന്‍, വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ പുതിയ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇത്തരം പുതിയ നടപടികള്‍ വികസ്വര രാജ്യങ്ങളുടെ നിലനില്‍പ്പിന് കൂടിയേ തീരൂവെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ മികുസ കിതുയി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വായ്പകള്‍ കൈപ്പറ്റിയ വികസ്വരരാജ്യങ്ങള്‍ സാമ്പത്തികമായി ഏറെ ക്ലേശിക്കേണ്ടിവരും. കണക്കുകള്‍ പരിശോധിച്ചാല്‍ 2020ലും 2021ലും മാത്രമായി ഇവയുടെ തിരിച്ചടയ്ക്കല്‍ ബാധ്യത 3.4 ലക്ഷം കോടി ഡോളറോളം വരും. പണത്തിന്റെ മൂല്യം കുറയുകകൂടി ചെയ്യുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ കഠിനമാവും റിപ്പോര്‍ട്ട് പറയുന്നു.
വായ്പാതിരിച്ചടവില്‍ താത്കാലിക മരവിപ്പിക്കല്‍, കടാശ്വാസം, വായ്പ പുനഃക്രമീകരണം, ഇത്തരം വായ്പാമേല്‍നോട്ടത്തിനായി അന്താരാഷ്ട്രതലത്തില്‍ പ്രത്യേക അതോറിറ്റി തുടങ്ങിയ നടപടികള്‍ സ്വീകരിച്ച് വികസ്വരരാജ്യങ്ങള്‍ക്ക് പ്രതിസന്ധിവേളയില്‍ പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കണമെന്ന് സംഘടനയുടെ ആഗോളീകരണവിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് റൈറ്റ് പറഞ്ഞു.
from mangalam.com https://ift.tt/2S6khWH
via IFTTT
No comments:
Post a Comment