ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത് ഹൃദയമാറ്റശസ്ത്രക്രിയ പൂർണവിജയം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം സ്വീകരിച്ച കോട്ടയം അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ.സി.ജോസ് (65) ജീവിതത്തിലേക്ക് മെല്ലെ മടങ്ങുന്നു. മസ്തിഷ്കമരണം സംഭവിച്ച ശ്രീകുമാറിന്റെ അവയവം ദാനംചെയ്യാൻ ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാെണന്നും കർശനനിരീക്ഷണത്തിലാണെന്നും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. അവയവം നിരസിക്കൽ സാധ്യതയും അണുബാധ സാധ്യതയും മുൻനിർത്തി രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച രോഗി പൂർണ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഈ ആറ് ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിലാണ് നടന്നത്.ബൈക്ക് അപകടത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറായത്. വെള്ളിയാഴ്ചയാണ് ജോസിന്റെ എ നെഗറ്റീവ് രക്തഗ്രൂപ്പുമായി യോജിക്കുന്ന ശ്രീകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസിൽനിന്ന് ലഭിക്കുമെന്നറിയുന്നത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈകീട്ട് ആറുമണിയോടെ അവിടെയെത്തി വിവിധ പരിശോധനകൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഹൃദയം എടുത്തു.5.20-ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ജോസിന്റെ ശരീരത്തിൽ തുന്നിച്ചേർത്തു. ആദ്യമണിക്കൂർ കഴിഞ്ഞപ്പോൾത്തന്നെ യന്ത്രത്തിൽനിന്ന് മാറ്റി ഹൃദയം തനിയെ പ്രവർത്തിപ്പിച്ചു. ജോസ് നിലവിൽ വെന്റിലേറ്ററിലാെണങ്കിലും, ഹൃദയത്തിന്റെ പ്രവർത്തനം കൃത്യമാെണന്നും മറ്റവയവങ്ങൾക്ക് തകരാറുകളില്ലെന്നാണ് പരിശോധനാഫലങ്ങൾ കാണിക്കുന്നതെന്നും ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. ജോസിന്റെ മകൾ ജാസ്മിനോട് ആരോഗ്യവിവരങ്ങൾ ഡോക്ടർ വിശദമാക്കി.സ്വകാര്യ തടിമില്ലിലെ തൊഴിലാളിയാണ് ജോസ്. ഒരുവർഷംമുമ്പുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഹൃദയത്തിന്റെ പ്രവത്തനം 15 ശതമാനത്തിലും താഴെയാെണന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഹൃദയമാറ്റംമാത്രമാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുകയായിരുന്നു.കൊറോണക്കാലത്തെ അവയവദാനം അത്യപൂർവസംഭവം; അഭിനന്ദിച്ച് ആരോഗ്യമന്ത്രി കൊറോണ കാരണം അവയവദാനം ലോകമാകെ നിലച്ചിരിക്കെ കേരളത്തിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ അസാധാരണ നേട്ടമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ലോക്ഡൗൺ കാലത്തെ അവയവദാനത്തെ മന്ത്രി അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. അവയവദാനത്തിന് സമ്മതിച്ചതിലൂടെ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ നാലുപേർക്കാണ് പുതുജീവൻ സമ്മാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3bgxFyS
via
IFTTT
No comments:
Post a Comment