ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ 500 മുതൽ 5000 വരെ ;പോലീസ് ആക്ടിൽ ഭേദഗതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ 500 മുതൽ 5000 വരെ ;പോലീസ് ആക്ടിൽ ഭേദഗതി

തിരുവനന്തപുരം: ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ച് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപവരെയാണ് പിഴ. 1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്.‌ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പിഴയീടാക്കാവുന്ന മറ്റുകുറ്റങ്ങളും പിഴയും *പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ* പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നൽകുകയോ ചെയ്താലും 5000 രൂപ* 18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ.* മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ* വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.* വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ* മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ* ഫോൺ, ഇ-മെയിൽ തുടങ്ങിയവവഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ


from mathrubhumi.latestnews.rssfeed https://ift.tt/2VJ281W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages