ഇസ്ലാമാബാദ്: സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് പ്രതിഷേധിച്ച നൂറിലധികം ആരോഗ്യപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ക്വറ്റ നഗരത്തിലാണ് ഡോക്ടർമാരടങ്ങുന്ന പ്രതിഷേധക്കാരുടെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന നൂറിലധികം ആരോഗ്യപ്രവർത്തകർ പ്രതിഷേധവുമായി ആദ്യം നഗരത്തിലെ പ്രധാന ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ വീടിന് മുന്നിലും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസുമായി ഏറ്റുമുട്ടുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നുവെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവർത്തകർ ആഴ്ചകളായി സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നത്. ഡോക്ടർമാരടങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക് ഡബ്ല്യൂ എച്ച് ഒ നിർദ്ദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നില്ല. തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോയത്.- ക്വാറ്റയിലെ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. പിപിഇ കിറ്റ് വേണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവർത്തകരുടെ സംഘം പ്രതിഷേധിച്ചത്. എന്നാൽ ഇത് എത്രയും വേഗത്തിൽ എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് ബലൂചിസ്താൻ പ്രവിശ്യ സർക്കാർ വക്താവ് ലിയാഖത് ഷെഹ്വാനിപറഞ്ഞു. രാജ്യത്ത് കൊറോണ ബാധിച്ച് 50ൽ അധികം പേർ മരിക്കുകയും 3277 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. Content Highlights:demanding virus safety equipment health workers arrested in Pakistan
from mathrubhumi.latestnews.rssfeed https://ift.tt/3e2qL1W
via
IFTTT
No comments:
Post a Comment