തിരുവനന്തപുരം: ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാൻ പൊതുവാഹനങ്ങളിൽ എ.സി. അനുവദിക്കരുതെന്ന്് മോട്ടോർവാഹനവകുപ്പ്് സർക്കാരിന് ശുപാർശ നൽകി. ബസുകളിൽ കർട്ടൻ, കിടക്കവിരികൾ, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങൾ ചെക്ക്പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാർ ബസിൽ കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളിൽ കയറ്റരുത്. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. കാറുകളുടെ മുൻസീറ്റിൽ ഡ്രൈവറും പിന്നിൽ രണ്ട് യാത്രക്കാരെയും മാത്രമേ അനുവദിക്കാവൂ. എ.സി. ഉപയോഗിക്കരുത്. ഗ്ലാസുകൾ താഴ്ത്തിയിടണം. ഇരുചക്രവാഹനമോടിക്കുന്നവർ ഫുൾവൈസർ ഹെൽമെറ്റ് ഉപയോഗിക്കണം. പിന്നിൽ ആളെ കയറ്റരുത്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഒറ്റ, ഇരട്ട നമ്പരുകളിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിൽ ഇറങ്ങാൻ അനുവദിക്കണം. ബസുകളിൽനിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാർ പിൻവശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുസ്ഥലങ്ങളിൽ യാത്രക്കാർ കൂടുന്നത് ഒഴിവാക്കണം. അന്തസ്സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂർണവിവരങ്ങൾ വെബ് അധിഷ്ഠിത ഡേറ്റാബേസിൽ ശേഖരിക്കണം. യാത്രക്കാരന്റെ മൊബൈൽഫോൺ നമ്പർ ശേഖരിച്ച് സഞ്ചാരപാത ഗൂഗിൾ ഹിസ്റ്ററിയിലൂടെ പരിശോധിക്കണം. യാത്ര തടഞ്ഞിട്ടുള്ള മേഖലയിൽനിന്നാണോ എത്തുന്നതെന്ന് കണ്ടെത്താൻ കഴിയണം. വിവരങ്ങൾ വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത യാത്രക്കാർക്കായിരിക്കും. ഇതിന് തയ്യാറാകാത്തവരുടെ യാത്ര തടയും. നിർദേശങ്ങൾ അനുസരിക്കാത്തവർക്ക് പിഴ ചുമത്തും. യാത്രക്കാരെ എന്തെങ്കിലും കാരണവശാൽ നിരീക്ഷിക്കേണ്ടതുണ്ടെങ്കിൽ ആരോഗ്യവകുപ്പിന് ഉടൻ കണ്ടെത്താൻ കഴിയുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം. മറ്റു നിർദേശങ്ങൾ * യാത്രക്കാരുടെ വിവരശേഖരണത്തിന് ചെക്പോസ്റ്റുകളിൽ സംവിധാനം ഏർപ്പെടുത്തണം. * ഓട്ടോ ടാക്സി ഡ്രൈവർമാർക്കും കണ്ടക്ടർക്കും പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ നൽകണം. * ബസ്, ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ സാനിറ്റൈസർ നിർബന്ധം. * യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതുകൊണ്ടുള്ള നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് ഉയർത്തണം * യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. * ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം വർധിപ്പിച്ച് അവധിദിനങ്ങൾ കൂട്ടുക. Content Highlights:After the lockdown, helmet mandatory
from mathrubhumi.latestnews.rssfeed https://ift.tt/2RrCyNy
via
IFTTT
No comments:
Post a Comment