കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണരോഗികളുള്ള കാസർകോടിന് ആശ്വാസവാർത്തയായി മൂന്നുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. നൂറിലേറെ കൊറോണ രോഗികളുള്ള കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗമുക്തരായ ഉദുമ നാലാംവാതുക്കലെ എൻ.എച്ച്.സുഹൈലും (31), അണങ്കൂർ തുരുത്തിയിലെ ടി.എ.ഇയാസും (27) ആണ് ശനിയാഴ്ച വീട്ടിലേക്കുമടങ്ങിയത്. തളങ്കര പള്ളിക്കാലിലെ അബ്ദുൾ ഗഫൂർ (54) കഴിഞ്ഞ രാത്രിതന്നെ ആശുപത്രി വിട്ടിരുന്നു. കാസർകോട്ട് രോഗമുക്തരാകുന്ന ആദ്യ രോഗികളാണിവർ. വീട്ടിൽച്ചെന്നാൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയാണ് ഇവരെ തിരിച്ചയച്ചത്. ഡോ. എം. കുഞ്ഞിരാമൻ, ഡോ. പി. കൃഷ്ണനായിക്, ഡോ. സി.എച്ച്. ജനാർദന നായിക്, ഡോ. കെ.അപർണ, ഡോ. സുനിൽചന്ദ്രൻ, നഴ്‌സിങ് സൂപ്രണ്ട് സ്‌നിഷി, ഹെഡ് നഴ്‌സുമാരായ മിനി വിൻസന്റ്, സുധ ജോൺ, സ്റ്റാഫ് നഴ്‌സ് സലീം, ഡയറ്റീഷ്യൻ ഉദൈഫ് എന്നിവരായിരുന്നു ചികിത്സാസംഘത്തിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2x6u5Zc
via
IFTTT
No comments:
Post a Comment