കാടുകളിലെ കാർബൺ ശേഖരം: ദക്ഷിണേന്ത്യയിൽ കേരളം ഒന്നാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 22, 2020

കാടുകളിലെ കാർബൺ ശേഖരം: ദക്ഷിണേന്ത്യയിൽ കേരളം ഒന്നാമത്

തൃശ്ശൂർ: കാടുകളിലെ കാർബൺ ശേഖരത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയിൽ മുന്നിൽ കേരളം. ദക്ഷിണേന്ത്യയിൽ ദേശീയ ശരാശരിക്കും മുകളിൽ കാർബൺ ശേഖരിക്കുന്നതും കേരളത്തിലെ കാടുകളാണ്. ഭൗമദിനത്തിൽ കോയമ്പത്തൂരിലെ വന ഗവേഷണ-മര പ്രജനന കേന്ദ്രത്തിലെ സസ്യ ശാസ്ത്രജ്ഞനായ ആലപ്പുഴ സ്വദേശി ഡോ. കണ്ണൻ സി.എസ്. വാര്യർ പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം. കാടുകളിലെ കാർബൺ ശേഖരത്തിൽ രാജ്യത്ത് 13-ാം സ്ഥാനത്താണ് കേരളം.റിപ്പോർട്ടിലെ മറ്റുകാര്യങ്ങൾ * ഇന്ത്യയിൽനിന്ന് വർഷം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ശരാശരി മാലിന്യം- 2607.49 ദശലക്ഷം ടൺ* കാർബൺ കലർന്ന മലിന്യത്തിൽ ഊർജോത്‌പാദന മേഖലയുെട വിഹിതം- 73 ശതമാനം.* ഇന്ത്യയിലെ കാടുകളിലെ കാർബൺ ശേഖരം- 7124.6 ദശലക്ഷം ടൺ* രാജ്യത്തു വർഷംതോറും കാടുകൾ ശേഖരിക്കുന്ന കാർബൺ- 21.3 ദശലക്ഷം ടൺ* ഏറ്റവും കൂടുതൽ കാർബൺ ശേഖരിക്കുന്നത്- അരുണാചൽപ്രദേശിലെ കാടുകൾ- 1051.32 ദശലക്ഷം ടൺ* കേരളത്തിലെ കാടുകളിൽ ഒരു ഹെക്ടറിലെ കാർബൺ ശേഖരം ശരാശരി- 100.73 ടൺ.


from mathrubhumi.latestnews.rssfeed https://ift.tt/2KsCTMg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages