കൊച്ചി: സ്‌പ്രിംക്ളർ കരാറിൽ സംസ്ഥാനസർക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയുടെ ചോദ്യശരങ്ങൾ. കോവിഡ് പോകുമ്പോൾ ഡേറ്റാ ചോർച്ചയെന്ന മഹാമാരിയുണ്ടാകുമോയെന്ന ആശങ്കയും കോടതി ഉന്നയിച്ചു. കോടതിയുടെ ചോദ്യങ്ങൾ:* കേരളത്തിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ എന്തിനാണ് ക്ലൗഡിൽ ശേഖരിക്കുന്നത്?* അത്രമാത്രം രോഗികൾ കേരളത്തിൽ ഇല്ലല്ലോ?* വിവരം ശേഖരിക്കാനുള്ള സൗകര്യം സർക്കാരിന്റെ പക്കലുണ്ടായിട്ടും എന്തിനാണ് സ്‌പ്രിംക്ളറിന്റെ സെർവറിൽ അപ്‌ലോഡ് ചെയ്യുന്നത്?* ഇപ്പോഴും സ്‌പ്രിംക്ളറിന്റെ സെർവറിൽ തന്നെയാണോ ഡേറ്റ അപ്‌ലോഡ് ചെയ്യുന്നത്?* 80 ലക്ഷംപേരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടോ?* തർക്കമുണ്ടായാൽ ന്യൂയോർക്കിലെ നിയമപ്രകാരമായിരിക്കും പരിഹരിക്കപ്പെടുകയെന്ന വ്യവസ്ഥ എങ്ങനെ കരാറിൽ ഉൾപ്പെടുത്തി?* വിവരങ്ങൾ ദുരുപയോഗം ചെയ്താൽ കേസിനായി ന്യൂയോർക്കിൽ പോകേണ്ടിവരുമോ? * സ്‌പ്രിംക്ളറുമായി കരാറുണ്ടാക്കിയപ്പോൾ നിയമവകുപ്പിന്റെ അനുമതി ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
from mathrubhumi.latestnews.rssfeed https://ift.tt/2XTE7Id
via
IFTTT
No comments:
Post a Comment