കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ട്രംപ്

വാഷിങ്ടൺ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ പതിവ് ശത്രുവായ സി.എൻ.എൻ. ചാനലിനെ വിമർശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തെറ്റായ റിപ്പോർട്ടാണ് ഇതെന്ന് ഞാൻ കരുതുന്നു. പഴയ രേഖകളാണ് അവർക്ക് ലഭിച്ചതെന്നാണ് ഞാൻ മാനസ്സിലാക്കുന്നത് ട്രംപ് പറഞ്ഞു. അതേ സമയം കിം ആരോഗ്യവാനാണെന്ന് പറയാൻ ഉത്തരകൊറിയയിൽ നിന്ന് നേരിട്ടുള്ള വിവരമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ ട്രംപ് വിസമ്മതിച്ചു. ഇത് സി.എൻ.എൻ നടത്തിയ വ്യാജ റിപ്പോർട്ടാണെന്ന് ഞാൻ കരുതുന്നു. കോവിഡുമായി ബന്ധപ്പെട്ട് ദിവസേനയുള്ള വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം കിം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഇതിനിടെ മസ്തിഷ്ക മരണം സംഭവിച്ചതായും രണ്ട് ദിവസം മുമ്പ് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. Content Highlights:Trump says reports on Kim Jong Uns health incorrect


from mathrubhumi.latestnews.rssfeed https://ift.tt/3cHHK8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages