അഗർത്തല: അതിശക്തമായ കൊടുങ്കാറ്റിനേയും ആലിപ്പഴവർഷത്തേയും തുടർന്ന് ത്രിപുരയിലെ മൂന്ന് ജില്ലകളിലെ 4,200 ഓളം ജനങ്ങൾ ഭവനരഹിതരായി. 5,500 ലധികം വീടുകൾ പൂർണമോയോ ഭാഗികമായോ തകർന്നു. ചൊവ്വാഴ്ചയാണ് ആലിപ്പഴ വർഷമുണ്ടായത്. https://t.co/TUGhEmSRae HailStorm Tripura pic.twitter.com/ma2kcoGRM4 — kamal Jamatia (@kamaljamatia) April 23, 2020 സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് പ്രകൃതി ദുരന്തമുണ്ടായത്. ഏറ്റവും ദുരന്തം നേരിട്ട സെപഹജല ജില്ല മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദർശിച്ചു. 5000 ത്തോളം വീടുകൾ തകർന്നതായും 4,200 പേർ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. സെപഹജല ജില്ലയിൽ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,170 ഓളം കുടുംബങ്ങളെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൈമാറി. ദുരന്തത്തിന്റെ പൂർണവിവരം ലഭിച്ച ശേഷം വേണ്ട സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. 🇮🇳 #India – More than 4,000 people had to leave their homes due to the serious damage caused by a strong hailstorm in the Indian state of Tripura.pic.twitter.com/hQ51GIQ2vv — ISCResearch (@ISCResearch) April 23, 2020 ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ജനങ്ങളോട് നേരിട്ട് സംസാരിച്ചതായും കോവിഡ്-19 നെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സർക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ബിപ്ലബ് കുമാർ ദേബ് വ്യക്തമാക്കി. Over 4,000 people left homeless in Tripura after hailstorm lashes state https://t.co/v7EZK2yaGg (Photos: @BjpBiplab) pic.twitter.com/w0g28ofuEv — NDTV (@ndtv) April 23, 2020 Content Higghlights: Hailstorm leaves 4,200 people homeless in Tripura
from mathrubhumi.latestnews.rssfeed https://ift.tt/3bBcLdQ
via
IFTTT
No comments:
Post a Comment