കൊല്ലപ്പെട്ട യുവതി ഭാര്യയുടെ അകന്ന ബന്ധു, കൃത്യത്തിലേക്ക് നയിച്ചത് വഴിവിട്ട ബന്ധം, കൊലപാതകം രണ്ടുദിവസം ദമ്പതികളെ പോലെ കഴിഞ്ഞ ശേഷം ; കാലുകള്‍ മുറിച്ചുമാറ്റി, കത്തിക്കാനും ശ്രമം, കുടുക്കിയത് മൊബൈല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 29, 2020

കൊല്ലപ്പെട്ട യുവതി ഭാര്യയുടെ അകന്ന ബന്ധു, കൃത്യത്തിലേക്ക് നയിച്ചത് വഴിവിട്ട ബന്ധം, കൊലപാതകം രണ്ടുദിവസം ദമ്പതികളെ പോലെ കഴിഞ്ഞ ശേഷം ; കാലുകള്‍ മുറിച്ചുമാറ്റി, കത്തിക്കാനും ശ്രമം, കുടുക്കിയത് മൊബൈല്‍

പാലക്കാട്/കൊല്ലം: കൊല്ലത്തുനിന്നു കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട്ടു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യുടെ മൃതദേഹമാണു പാലക്കാട് നഗരത്തിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നു പുറത്തെടുത്തത്. ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്.

സംഭവത്തില്‍ പാലക്കാട്ട് വാടകയ്ക്ക് താമസിക്കുന്ന സംഗീത അധ്യാപകന്‍ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തി(32)നെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറാണു സുചിത്ര. മാര്‍ച്ച് 17ന് ഭര്‍തൃമാതാവിനു സുഖമില്ലെന്നു പറഞ്ഞ് ഇവര്‍ അവധിയെടുത്തു.

എറണാകുളത്ത് €ാസ് എടുക്കാന്‍ പോകുന്നെന്നാണു വീട്ടുകാരോട് പറഞ്ഞിരുന്നത്. രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടെങ്കിലും 20 നുശേഷം വിളിച്ചില്ല. ഇതോടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കൊട്ടിയം പോലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രശാന്തിന്റെ കൊല്ലം സ്വദേശിയായ ഭാര്യയുടെ അകന്ന ബന്ധുവാണു സുചിത്രയെന്നു പോലീസ് പറഞ്ഞു. വിവാഹശേഷം പരിചയപ്പെട്ട ഇരുവരും തമ്മിലുണ്ടായ വഴിവിട്ട ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചത്. സുചിത്രയില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നും കരുതുന്നു.

പാലക്കാട് മണലി ശ്രീറാം നഗറില്‍ പ്രശാന്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മതിലിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പോലീസ് സംഘം എത്തിയാണ് പാലക്കാട് പോലീസിന്റെ സഹായത്തോടെ വീടുകളോട് ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പാടത്തുനിന്നു കുഴിമാന്തി മൃതദേഹം പുറത്തെടുത്തത്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് ഇവിടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. പ്രസവശുശ്രൂഷകള്‍ക്കായി പ്രശാന്തിന്റെ ഭാര്യയും കുഞ്ഞും കൊല്ലത്തെ വീട്ടിലാണ്. വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നില്ല.

മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റി. കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ് കുഴിയിലിട്ടുമൂടിയത്. സുചിത്ര അവധിയെടുത്ത മാര്‍ച്ച് 17നു തന്നെ പാലക്കാട്ടെത്തിയതായാണ് വിവരം.

ഇവിടെ കൂടെ താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയ അവസരം നോക്കി പ്രശാന്ത് തന്നെയാണ് സുചിത്രയെ ആള്‍ട്ടോ കാറില്‍ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടുദിവസം ദമ്പതികളെ പോലെ കഴിഞ്ഞതിനുശേഷമാണ് കൊലപാതകം. കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം സാധാരണപോലെ അതേവീട്ടില്‍ കഴിഞ്ഞു. ലോക്ഡൗണിന് മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കളും തിരിച്ചെത്തി.

മുറിയില്‍ രക്തക്കറ

20ന് െവെകിട്ടാണ് മൃതദേഹം മറവുചെയ്യുന്നതിനു പുതിയ െകെക്കോട്ട് പ്രശാന്ത് വാങ്ങിവന്നത്. വാടകവീടിന്റെ പുറംമതിലിനോട് ചേര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വയലില്‍ കുഴിയെടുത്തു. ഒരാള്‍ പൊക്കത്തില്‍ പുല്ലും ചെടികളും നിറഞ്ഞ് കിടക്കുന്ന ഇവിടെ രാത്രി സമയത്ത് കുഴിയെടുത്ത് ജഡം മറവ് ചെയ്യുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. പാടമായതിനാല്‍ ആഴത്തില്‍ കുഴയെടുക്കാനുമായി. സമീപത്തെ മൂന്നു വീടുകള്‍ നിര്‍മാണത്തിലാണ്. ആള്‍ താമസമുള്ള വീടുകളില്‍ നിന്നൊന്നും ഇവിടേക്ക് നേരിട്ട് നോട്ടം കിട്ടില്ല.

ഈ അനുകൂല സാഹചര്യമാണ് ആരും കാണാതെ ജഡം മറവ് ചെയ്യാന്‍ സഹായകമായത്. വീടിനകത്തുനിന്നും പിന്‍വശത്തുകൂടിയാണ് മൃതദേഹം ഇവിടേക്ക് എത്തിച്ചത്. മുറിയില്‍വെച്ചുതന്നെ കാലുകള്‍ മുറിച്ചുമാറ്റിയതായാണ് കരുതുന്നത്. മുറിയിലും മൃതദേഹം പാടത്തേക്ക് ഇറക്കിയിട്ട മതിലിലും രക്തക്കറ കണ്ടെത്തി.

കുടുക്കിയത് മൊബൈല്‍

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത് തടിതപ്പിയതിനൊപ്പം കേസ് വഴിതെറ്റിക്കാനും നോക്കി. നാഗ്പൂരിലുള്ള അധ്യാപകനൊപ്പം ഒളിച്ചോടിയതാണെന്ന് വരുത്താനായിരുന്നു ശ്രമം. പക്ഷേ, 20ന് യുവതിയുടെ മൊെബെല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിന് തൊട്ടുമുമ്പുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ കുരുക്ക് പ്രശാന്തിലേക്ക് മുറുകി. ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ രേഖകളും അന്വേഷണത്തില്‍ തുമ്പായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പ്രശാന്തിന് കഴിഞ്ഞില്ല.



from mangalam.com https://ift.tt/3f0odCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages